ബോളിവുഡിലെ വിഖ്യാത സംവിധായകനാണെങ്കിലും സഞ്ജയ് ലീല ബന്‍സാലിക്കൊപ്പമുള്ള ജോലി മടുപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍. ബന്‍സാലിക്കൊപ്പം ലവ് ആന്റ് വാര്‍ എന്ന പുതിയ സിനിമ ചെയ്യാനൊരുങ്ങുമ്പോഴാണ് രണ്‍ബീര്‍കപൂറിന്റെ പ്രതികരണം. സാവരിയ എന്ന ബന്‍സാലി ചിത്രത്തിലൂടെയാണ് രണ്‍ബീര്‍ ബോളിവുഡില്‍ അരങ്ങേറിയത്.
ബന്‍സാലിയുടെ സെറ്റില്‍ ആയിരിക്കുന്നതും അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നതും ‘മടുപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും’ ആയിരിക്കുമെന്ന് രണ്‍ബീര്‍ പറഞ്ഞു. കഥാപാത്രങ്ങള്‍, അവരുടെ വികാരങ്ങള്‍, സംഗീതം, ഇന്ത്യന്‍ സംസ്‌കാരം, ഇന്ത്യന്‍ മൂല്യവ്യവസ്ഥ എന്നിവ മനസ്സിലാക്കുന്ന, കഠിനാധ്വാനം ചെയ്യുന്ന ഒരു മനുഷ്യനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും വളരെ വ്യക്തതയോടെ പറയാന്‍ കഴിയുമെന്നും പറഞ്ഞു.
അദ്ദേഹത്തിന്റെ സെറ്റില്‍ ആയിരിക്കുക എന്നത് മടുപ്പിക്കുന്നതാണ്. എന്നാല്‍ ഈ പ്രക്രിയ അല്‍പ്പം ബുദ്ധിമുട്ടുള്ളതായാലും പക്ഷേ ഒടുവില്‍ അഭിനേതാക്കളെന്ന നിലയില്‍ അത് വളരെ അതിശയകരമായ കാര്യമായിരിക്കുമെന്നും പറഞ്ഞു. സാവരിയയ്ക്ക് ശേഷം സഞ്ജയ് ലീല ബന്‍സാലിയുമായി വീണ്ടും ഒന്നിക്കുന്ന ലവ് ആന്റ് വാര്‍ എന്ന സിനിമയില്‍ ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവരും അഭിനയിക്കും. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്‍ബീര്‍ ബന്‍സാലിയുമായി ഒന്നിക്കുന്നത്.