ലോകമെമ്പാടും വൈദ്യശാസ്ത്രം വളരെയധികം വികസിച്ചിട്ടുണ്ടെങ്കിലും പ്രമേഹരോഗത്തെ പൂര്‍ണമായി ഭേദമാക്കാനുള്ള ഒരു പ്രതിവിധി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും, കൃത്യമായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും സ്വീകരിക്കുന്നതിലൂടെ പ്രമേഹത്തിൽ നിന്ന് ആശ്വാസം ലഭിക്കും.
രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രണത്തിലാക്കാനും ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നിലധികം ഫ്ലേവനോയ്ഡുകൾ (ഒരു തരം ആന്റിഓക്‌സിഡന്റുകൾ) ഉള്ളിയിൽ ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തൽ, അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കൽ എന്നിവയും ഉള്ളിയുടെ ഗുണങ്ങളില്‍ ഉൾപ്പെടുന്നു
ഉള്ളി വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാകുമെന്ന് മാത്രമല്ല, നമ്മുടെ ശരീരത്തിന് മറ്റ് പല ഗുണങ്ങളും ലഭിക്കുമെന്ന് പ്രശസ്ത ഡയറ്റീഷ്യൻ ആയുഷി യാദവ് പറയുന്നു . രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന സംയുക്തങ്ങൾ ഉള്ളിയിൽ ഉണ്ടെന്ന കണ്ടെത്തലുകൾ ജേണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഇങ്ങനെ ഉള്ളി ഉപയോഗിച്ചാല്‍ ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹ രോഗികൾക്ക് ആശ്വാസം ലഭിക്കും. ഉള്ളിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്. ഉള്ളിയിൽ, പ്രത്യേകിച്ച് ചുവന്നുള്ളിയിൽ, നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകൾ വിഘടിച്ച് ദഹിക്കാൻ സമയമെടുക്കും, ഇത് രക്തപ്രവാഹത്തിലേക്ക് പഞ്ചസാരയുടെ പ്രവേശനം സാവധാനത്തലാക്കുന്നു. ഉള്ളി നേരിട്ട് കഴിക്കാം, എന്നിരുന്നാലും സാലഡായി കഴിക്കുന്നതാണ് കൂടുതൽ നല്ലത്.
-ഉള്ളി തിളപ്പിച്ച് നീര് എടുത്ത് കുടിച്ചാൽ ശരീരത്തിന് ഒരു ഡീടോക്സ് പാനീയമായി ഇത് പ്രവർത്തിക്കും. ഇത് ശരീരത്തിലെ കലോറി കുറയ്ക്കുകയും പ്രമേഹ രോഗികൾക്ക് ധാരാളം ഗുണങ്ങൾ ലഭിക്കുകയും ചെയ്യും.
2 ഇടത്തരം വലിപ്പമുള്ള ഉള്ളി നന്നായി അരിഞ്ഞെടുക്കുക. തുടർന്ന് 1 കപ്പ് വെള്ളം, ഒരു നുള്ള് കറുത്ത ഉപ്പ്, 1 ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കി ഒരു മിക്സർ ഗ്രൈൻഡറിൽ ഇട്ട് അടിച്ചെടുക്കുക. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം നാരുകളും നിരവധി അവശ്യ പോഷകങ്ങളും ലഭിക്കും, ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.
Disclaimer: Dear Reader, Thank You For Reading This News. This News Has Been Written Only To Make You Aware. We Have Taken The Help Of Home Remedies And General Information In Writing This. If You Read Anything Related To Your Health Anywhere, Then Definitely Consult A Doctor Before Adopting It.