ബഹുഭാര്യത്വവും പരസ്ത്രീബന്ധവും ഇന്ത്യയില്‍ രാജഭരണകാലത്ത് അത്ര പുതിയ കാര്യമായിരുന്നില്ല. മിക്ക രാജാക്കന്മാര്‍ക്കും ഒന്നിലധികം ഭാര്യമാരേയും ദേവദാസികളെയും പരിപാലിച്ചിരുന്ന അനേകം രാജാക്കന്മാര്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും പട്യാലയിലെ മഹാരാജ ഭൂപീന്ദര്‍ സിംഗിനെ ഇന്ത്യയിലെ ഏറ്റവും പ്രണയാതുരനായ രാജാവെന്ന് വിളിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.
സുഖലോലുപതയെ അതിന്റെ ശുദ്ധമായ രൂപത്തില്‍ ഉള്‍ക്കൊള്ളുന്ന, തന്റെ കാലത്തെ ഏറ്റവും കാമാര്‍ത്തനായ രാജാവായിരുന്നു ഭൂപീന്ദര്‍ സിംഗ്. അദ്ദേഹത്തിന്റെ വിശാലമായ അന്തപ്പുരം മുതല്‍ സ്വകാര്യ കുളത്തിലെ അതിരുകടന്ന രതിമൂര്‍ച്ഛകള്‍ വരെ, ആനന്ദത്തിനായുള്ള അദ്ദേഹത്തിന്റെ മോഹത്തിന് അവസാനമില്ലായിരുന്നു. 350 വെപ്പാട്ടികള്‍ ഉണ്ടായിരുന്നു അദ്ദേഹം തന്റെ ലൈംഗിക ഫാന്റസികളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ തന്റെ വെപ്പാട്ടികളുടെ രൂപഭാവം മാറ്റാന്‍ പ്ലാസ്റ്റിക് സര്‍ജനെപ്പോലും നിയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
മുന്‍ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികള്‍ അവരുടെ സമൃദ്ധിക്ക് പേരുകേട്ടവരായിരുന്നു. അവര്‍ക്ക് ഉന്നതി ഉണ്ടായിരുന്ന കാലത്ത് ഏറ്റവും മികച്ച ആഭരണങ്ങളും മിന്നുന്ന കാറുകളും ഉണ്ടായിരുന്നവരായിരുന്നു അവര്‍. അപാരമായ സമ്പത്തിനൊപ്പം ചിലര്‍ക്ക് ധിക്കാരത്തിന്റെയും സുഖഭോഗത്തിന്റെയും ജീവിതവും കൂടിയുണ്ടായിരുന്നു. പാട്യാല പെഗ്ഗിന് പിന്നിലെയാള്‍ എന്ന നിലയിലാണ് പാട്യാലയിലെ മഹാരാജ ഭൂപീന്ദര്‍ സിംഗിന്റെ പ്രശസ്തി. നല്ലതും വിചിത്രവുമായ എല്ലാ കാര്യങ്ങളും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം പക്ഷേ അമിതമായ ലൈംഗിക ജീവിതത്തിനു കൂടി പ്രശസ്തനായിരുന്നു
പഴയ നാട്ടുരാജ്യമായ പട്യാലയിലെ മഹാരാജാവിന് 10 ഭാര്യമാരും 350 വെപ്പാട്ടികളും ഉണ്ടായിരുന്നു. ഡൊമിനിക് ലാപിയര്‍, ലാറി കോളിന്‍സ് എന്നിവരുടെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ രാജാവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. പക്വത പ്രാപിച്ചപ്പോള്‍, അവന്റെ അന്തഃപുരത്തോടുള്ള ഭക്തി ഒടുവില്‍ പോളോയിലും വേട്ടയിലും ഉള്ള അഭിനിവേശത്തെ പോലും മറികടന്നു. അന്തപ്പുരത്തിലേക്ക് പുതിയ അന്തേവാസികളുടെ സ്ഥിരമായ ശേഖരണത്തിന് അദ്ദേഹം തന്നെ വ്യക്തിപരമായി മേല്‍നോട്ടം വഹിച്ചു. കാഴ്ചയിലെ വൈവിദ്ധ്യവും പ്രവര്‍ത്തനത്തിലെ നേട്ടും കണക്കാക്കിയായിരുന്നു പുതിയ റിക്രൂട്ട്‌മെന്റുകള്‍.
വേനല്‍ക്കാലത്ത്, മഹാരാജാവ് ഹറമിലെ സ്ത്രീകളെ തന്റെ കുളത്തിലേക്കും വേനല്‍ക്കാല വസതികളിലേക്കും കൊണ്ടുപോകും. കുളത്തിന്റെ വരമ്പില്‍ നഗ്നമായ മാറിടങ്ങളോളെ അപ്‌സരുസുകളെ പോലെയുള്ള സുന്ദരികളെ കാണാമായിരുന്നു. കുളത്തില്‍ ഒഴുകി നടക്കുന്ന രാജാവ് ഇഷ്ടപ്പെട്ട സ്ത്രീകളെ സ്്പര്‍ശിക്കാനും വിസ്്കി നുണയാനും മാത്രമായിരുന്നു കരയിലേക്ക് കയറിയിരുന്നത്.
ഇയാളുടെ സ്വകാര്യവസതിയില്‍ ക്ഷേത്രങ്ങളിലെപോലെ മനോഹരമായ ലൈംഗികശില്‍പ്പങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. അവസാന ദശകത്തില്‍ തന്റെ സങ്കല്‍പ്പത്തിന് അനുസരിച്ച് തന്റെ വെപ്പാട്ടിമാരുടെ അഴകളവുകള്‍ രൂപപ്പെടുത്തുന്നതിന് രാജാവ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനില്‍ നിന്നും പ്ലാസ്റ്റിക് സര്‍ജന്‍മാരുടെ സംഘത്തെ കൊണ്ടുവന്നിരുന്നു.
ഈ സമയത്ത് അദ്ദേഹത്തെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘം സ്വര്‍ണ്ണം, മുത്തുകള്‍, സുഗന്ധദ്രവ്യങ്ങള്‍, വെള്ളി, ഔഷധസസ്യങ്ങള്‍, ഇരുമ്പ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി രുചികരമായ മിശ്രിതങ്ങള്‍ ഉണ്ടാക്കി. കുറച്ചുകാലം, അവരുടെ ഏറ്റവും ഫലപ്രദമായ പാനീയം കീറിമുറിച്ച കാരറ്റിന്റെയും കുരുവിയുടെ മസ്തിഷ്‌കത്തിന്റെയും മിശ്രിതത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.’