ബങ്കുര, ബിർഭം വനങ്ങളിൽ വളരുന്ന കൂണുകളിൽ കാൻസർ നശിപ്പിക്കുന്ന സംയുക്തം കണ്ടെത്തിയതായി ബംഗാൾ ഗവേഷകനായ ഡോ. സ്വപൻ കുമാർ ഘോഷ്.
രഹരയിലെ രാമകൃഷ്ണ മിഷൻ വിവേകാനന്ദ സെന്റിനറി കോളേജിലെ പ്രൊഫസറായ ഡോ. ഘോഷ്, തന്റെ സംഘത്തോടൊപ്പം, ആസ്ട്രേയസ് ഏഷ്യാറ്റിക്കസ് എന്ന കൂണിൽ നിന്ന് വേര്‍തിരിച്ചെടുത്ത F12 എന്ന ഘടകമാണ് ക്യാൻസർ നശിപ്പിക്കുന്നത്. ഇതിന് സെർവിക്കൽ, സ്തന, ശ്വാസകോശ അർബുദം എന്നീ മൂന്ന് തരം കാൻസറുകളെ തടയാനോ ചികിത്സിക്കാനോ കഴിവുണ്ടെന്ന് ഡോ. ഘോഷ് പറയുന്നു.
ഇന്ത്യാ ടുഡേയോട് സംസാരിച്ച ഡോ. ഘോഷിന്റെ വാക്കുകൾ ഇങ്ങനെ
“ഞാൻ ജനിച്ചത് ബിർഭൂമിലാണ്, പ്രദേശവാസികൾ, പ്രത്യേകിച്ച് ആദിവാസികൾ, പ്രാദേശിക കൂൺ കഴിക്കുന്നത് കണ്ടിട്ടുണ്ട്, അവർ പലതരം അസുഖങ്ങളെ പ്രതിരോധിക്കുന്നവരായിരുന്നു. ബങ്കുരയിൽ നിന്നുള്ള എന്റെ വിദ്യാർത്ഥി, കൗശിക് പാണ്ഡെ, ഒരു സർവേ നടത്തി, ബങ്കുരയിലെ പ്രദേശങ്ങളിൽ ഈ കൂൺ ഉപയോഗിക്കുന്ന പ്രദേശങ്ങളിൽ കാൻസർ കുറവാണെന്ന് കൗശിക് കണ്ടെത്തുകയുണ്ടായി .”
ആസ്ട്രേയസ് ഏഷ്യാറ്റിക്കസ് അല്ലെങ്കിൽ കുർകുറ മഷ്റൂം എന്ന് വിളിക്കപ്പെടുന്ന കൂൺ, മഹുവ അല്ലെങ്കിൽ സാൽ പോലുള്ള മരങ്ങളുടെ ഉപരിതലത്തിന് ചുറ്റും മഴക്കാലത്ത് വളരുന്നവയാണ്. ഇതു സംബന്ധിച്ച ഡോ.ഘോഷിന്റെ പ്രബന്ധം നേച്ചേഴ്സ് സയൻ്റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ചു. (“Mycochemistry, Antioxidant, Anticancer Activity, and Molecular Docking of Compounds of F12 of Ethyl Acetate Extract of Astraeus asiaticus with BcL2 and Caspase 3,”)
“F12-ന് ആന്റിഓക്സിഡന്റ് ആന്റി കാൻസർ ഗുണങ്ങളുമുണ്ട്. ഫ്രീ റാഡിക്കലുകളോ റിയാക്ടീവ് ഓക്സിജൻ സ്പീഷീസുകളോ (ROS) മെറ്റബോളിസത്തിൽ ഉണ്ടാകുകയും കോശ സ്തരങ്ങൾ, ഡിഎൻഎ, മറ്റ് ഘടനകൾ എന്നിവയെ തകരാറിലാക്കുകയും ക്യാൻസറിനും മറ്റ് രോഗങ്ങൾക്കും കാരണമാവുകയും ചെയ്യും. F12 ന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ദോഷകരമായ ഈ ഫ്രീ റാഡിക്കലുകള്‍ക്ക് നിർവീര്യമാക്കാനും ഇല്ലാതാക്കാനും കഴിയും” ഡോ. ഘോഷ് പറഞ്ഞു.
എഫ് 12-ൽ ആറ് എക്സ്ക്ലൂസീവ് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു, അവ മനുഷ്യന്റെ കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്താനായി .
“F12 സംയുക്തം ശരീരത്തിൽ നെഗറ്റീവ് ഇഫക്റ്റുകൾ ഉണ്ടാക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. ഇത് മറ്റ് കോശങ്ങളെ ദോഷകരമായി ബാധിക്കുകയില്ല. കീമോതെറാപ്പി ക്യാൻസർ കോശങ്ങളെ കൊല്ലുന്നു, മാത്രമല്ല ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കുകയും ശരീരത്തിന് ദോഷകരമായി മാറുന്നുവെന്നും ഡോ. ഘോഷ് പറഞ്ഞു.