Sports

ചാംപ്യന്‍സ്‌ട്രോഫിയില്‍ ഇന്ത്യ കപ്പടിച്ചത് അപരാജിതരായി ; രോഹിത് ശര്‍മ്മയുടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു

ദുബായ്: ന്യൂസിലന്റിനെ ഫൈനലില്‍ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയ ഇന്ത്യ ചാംപ്യന്‍സ്‌ട്രോഫിയില്‍ രചിച്ചത് അസാധാരണ ചരിത്രം. അപരാജിതരായി കപ്പടിച്ച ഇന്ത്യ ഐസിസി ചാംപ്യന്‍സ്‌ട്രോഫിയില്‍ മൂന്ന് തവണ കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായിട്ടുമാണ് മാറിയത്. ഇതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ തവണ ബാക്ക്-ടു ബാക്കായി രണ്ടു ഐസിസി ഇവന്റുകളില്‍ വിജയം നേടാനുമായി.

ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ മൂന്ന് തവണ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. അതേസമയം മത്സരത്തില്‍ ഇത്തവണയും ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് ടോസ് നഷ്ടമായി. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ടോസ് നഷ്ടമാകുന്ന കാര്യത്തില്‍ രോഹിത്ശര്‍മ്മ വെസ്റ്റിന്‍ഡീസ് മുന്‍ നായകനും ഇതിഹാസ നായകനുമായ രോഹിത് ശര്‍മ്മയുടെ റെക്കോഡിനൊപ്പമായി.

ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്റിനെതിരേ നാലു വിക്കറ്റിന്റെ ജയമായിരുന്നു ഇന്ത്യ നേടിയത്. ഇതോടെ ടി20 ലോകകപ്പ് നേടിയ നായകന്‍ രോഹിത് ശര്‍മ്മയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിയായി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റ് മുമ്പോട്ട് വെച്ച 252 റണ്‍സിന്റെ വിജയലക്ഷ്യം ഒരോവര്‍ ബാക്കി നില്‍ക്കേ ഇന്ത്യ മറികടന്നു.

രോഹിത് ശര്‍മ്മയുടെ 76 റണ്‍സും ശ്രേയസ് അയ്യരുടെ 48 റണ്‍സും ഇന്ത്യയെ 252 എന്ന വിജയലക്ഷ്യത്തിലേക്ക് നയിച്ചു. ടോസ് നഷ്ടപ്പെട്ട രോഹിതിന് ആദ്യം ബൗള്‍ ചെയ്യേണ്ടി വന്നു., ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ന്യൂസിലന്‍ഡിനെ അവരുടെ നിശ്ചിത 50 ഓവറില്‍ 251/7 എന്ന നിലയില്‍ പരിമിതപ്പെടുത്തി. കുല്‍ദീപ് യാദവ് (2/40), വരുണ്‍ ചക്രവര്‍ത്തി (2/45) എന്നിവര്‍ ഇതില്‍ പ്രധാന പങ്കുവഹിച്ചു.

രോഹിത് (83 പന്തില്‍ 76), ശ്രേയസ് അയ്യര്‍ (62 പന്തില്‍ 48) എന്നിവരുടെ മികച്ച ബാറ്റിങ് മികവില്‍ ഇന്ത്യ ന്യൂസിലന്റ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കി നില്‍ക്കെ വിജയകരമായി മറികടന്നു. ന്യൂസിലന്‍ഡിനായി ഡാരില്‍ മിച്ചല്‍ (101 പന്തില്‍ 63), മൈക്കല്‍ ബ്രേസ്വെല്‍ (40 പന്തില്‍ 53*), രച്ചിന്‍ രവീന്ദ്ര (29 പന്തില്‍ 37) എന്നിവര്‍ മികച്ച സ്‌കോറുകള്‍ കണ്ടെത്തിയിരുന്നു.