Lifestyle

മൃതദേഹങ്ങളെ ഭയമില്ല, പേടിപ്പെടു ത്തുന്നത് ജീവിച്ചിരിക്കുന്നവര്‍ ; ബംഗാ ളിലെ ഏക ശ്മശാനം സൂക്ഷിപ്പുകാരി തുമ്പാദാസ്

പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ശവസംസ്‌കാര ചടങ്ങുകളില്‍ പശ്ചിമബംഗാളിലെ തുമ്പാദാസ് വ്യത്യസ്തയാണ്. പുരന്ദര്‍പൂര്‍ ശ്മശാനത്തിലെ ജോലിക്കാരിയായ അവര്‍ പശ്ചിമ ബംഗാളില്‍ മൃതദേഹം സംസ്‌ക്കരിക്കുന്ന ജോലി ചെയ്യുന്ന ഒരേയൊരു സ്ത്രീ കൂടിയാണ്. ഏറെ സന്തോഷത്തോടും ആത്മാര്‍ത്ഥത യോടും കൂടിയാണ് തുമ്പാദാസ് ഈ ജോലി നിര്‍വ്വഹിക്കുന്നത്.

2014-ല്‍ ഇതേ ശ്മശാനത്തിലെ സംസ്‌ക്കാര ചടങ്ങുകള്‍ ചെയ്തിരുന്ന പിതാവ് ബാപി ദാസിന്റെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്നാണ് തുമ്പയുടെ ഈ ജോലി ആരംഭിച്ചത്. വീട്ടിലെ ദാരിദ്ര്യം നിമിത്തം പത്താം ക്ലാസിനുശേഷം തുമ്പയ്ക്ക് പഠനം ഉപേക്ഷിക്കേ ണ്ടിവന്നിരുന്നു. പിന്നീട് സ്ഥലത്തെ ഒരു പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നഴ്സായി ജോലി ചെയ്തുകൊണ്ട് തുമ്പ മാതാപിതാക്കളും ഇളയ സഹോദര ങ്ങളും ഉള്‍പ്പെടുന്ന അഞ്ചംഗ കുടുംബത്തെ സഹായിക്കുമ്പോഴായിരുന്നു പിതാവിന്റെ മരണം.

പിതാവിന്റെ വിയോഗം മൂലം തുമ്പയുടെ നഴ്സിംഗില്‍ നിന്നും കിട്ടുന്ന ശമ്പളം കുടുംബം പോറ്റാന്‍ തികയാതെ വന്ന സാഹചര്യത്തിലായിരുന്നു തുമ്പ പിതാവ് ചെയ്തുവന്നിരുന്ന ശ്മശാന ജോലി ഏറ്റെടുത്തത്. പക്ഷേ സ്വന്തം കുടുംബത്തില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും ശക്തമായ എതിര്‍പ്പിനെ ആദ്യം തുമ്പയ്ക്ക് മറികടക്കേണ്ടി വന്നു. ആദ്യകാല ത്ത് ചിതയൊരുക്കിയിരുന്നത് വിറക് വെച്ചായിരുന്ന സമയത്ത് ഈ ജോലി ശാരീരിക മായും വൈകാരികമായും തുമ്പയ്ക്ക് വളരെ വെല്ലുവിളി നിറഞ്ഞതാ യിരുന്നു. എന്നാല്‍ 2019ല്‍ വൈദ്യുതിശ്മശാനം വന്നതോടെ ജോലി അല്‍പ്പം കൂടി അനായാസമായി. എന്നാല്‍ ഉത്തരവാദിത്തങ്ങള്‍ വളരെ കൂടി.

രാവിലെ 8 മുതല്‍ രാത്രി 8 വരെ, പേപ്പര്‍ വര്‍ക്കുകള്‍, ചൂള പ്രവര്‍ത്തിപ്പിക്കല്‍, ചിതാഭസ്മം കുടുംബങ്ങള്‍ക്ക് കൈമാറല്‍ തുടങ്ങി എല്ലാ കാര്യങ്ങളും തുമ്പാദാസ് തനിച്ച് കൈകാ ര്യം ചെയ്യുന്നു. 12 മുതല്‍ 14 മണിക്കൂറുകള്‍ വരെ മാസം 5,000 രൂപ ശമ്പളത്തി നാണ് തുമ്പ ജോലി ചെയ്യുന്നത്. ഈ ശമ്പളം വീട്ടിലെ മുഴുവന്‍ ചെലവുകള്‍ക്ക് തികയി ല്ലെങ്കിലും അല്‍പ്പം ആശ്വാസം നല്‍കുന്നു.

ശമ്പളത്തിന് പുറമേ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ ടിപ്പുകളും നല്‍കാറുണ്ട്. നേരത്തേ 76 കാരിയായ മണികര്‍ണികഘട്ടിലെ യമുനാ ദേവിക്ക് ശേഷം സംസ്‌ക്കാര ചടങ്ങ് നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ സ്ത്രീയാണ് തുമ്പ. ഈ പാരമ്പര്യേ തൊഴില്‍ തുമ്പാദാസിന് ചില പ്രതിസന്ധികളും നല്‍കിയിട്ടുണ്ട്. തൊഴില്‍ കാരണം അവര്‍ക്ക് വന്ന ഒരു വിവാഹാലോചന മുടങ്ങി. അതേ സമയം അവിവാഹിതനായി തുടരേണ്ടി വന്നാലും ഈ ജോലി ഉപേക്ഷിക്കാന്‍ പോകുന്നില്ലെന്ന് തുമ്പ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *