Lifestyle

മാതൃകയാക്കാം പാണ്ടാ പേരന്റിങ്‌; കുട്ടികളെ സ്വതന്ത്രരായി വളർത്താൻ സഹായിക്കുന്ന രക്ഷാകർതൃ ശൈലി

കുട്ടികള്‍ക്കിടയിലെ ലഹരിയുപയോഗവും അക്രമവുമൊക്കെയാ​ണ് ഇപ്പോള്‍ മാധ്യമങ്ങളിലെ സജീവ ചര്‍ച്ചാവിഷയം. ഇതിനൊപ്പം ഉയര്‍ന്നുവരുന്ന ഒരു വിഷയമാണ് പേരന്റിങും. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ശരിയായ രീതിയിലാണോ വളര്‍ത്തുന്നത് എന്ന കാര്യത്തില്‍ പല സമൂഹികശാസ്ത്ര വിദഗ്ദരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത രീതിയിലുള്ള പാണ്ടകളുടെ പേരന്റിങും ചര്‍ച്ചയാകുന്നത്.

ഭൂമിയിലെ വളരെ സുന്ദര സൃഷ്ടികളിലൊന്നാണ് പാണ്ട. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും പാണ്ടകള്‍ മാതൃകയാണ്. പാണ്ട പേരന്റിങ് നമ്മള്‍ മനുഷ്യര്‍ കണ്ട് പഠിക്കേണ്ടതാണ്. സാധാരണയായി പാണ്ടകള്‍ അവരുടെ കുട്ടികളെ സ്വതന്ത്രരായി വിടുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അവയ്ക്ക് താങ്ങാവുകയുമാണ് ചെയ്യാറുള്ളത്. സ്വതന്ത്രരായി വളരുന്നതിനൊപ്പം തന്നെ തീരുമാനങ്ങളെടുക്കാനും കുഞ്ഞുങ്ങള്‍ സ്വാഭാവികമായ കഴിവ് ലഭിക്കുന്നു.

കുട്ടികളെ വളര്‍ത്തുന്നതിലും ആ സൗമ്യത പ്രകടമാണ്. ഈ സമീപനം കുട്ടികളുടെ വളര്‍ച്ചയ്ക്കും വാകാസനത്തിനും ഒരുപോലെ സഹായിക്കും. കുട്ടികളില്‍ ഇത് ഉത്തരവാദിത്തബോധം വളര്‍ത്താനും സഹായിക്കും. അവരുടെ തീരുമാനങ്ങള്‍ക്ക് ഉത്തരവാദികള്‍ അവര്‍ തന്നെയാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

പാണ്ടകള്‍ കര്‍ക്കശകാരല്ല. കുട്ടികളുടെ തീരുമാനങ്ങൾ നിയന്ത്രിക്കാനായി അവര്‍ ഇടപ്പെടുന്നില്ല. കുട്ടികളുമായി വൈകാരിക ബന്ധം കെട്ടിപ്പെടുക്കാനും അവര്‍ക്ക് സാധിക്കുന്നു. ഈ സമീപനത്തിലൂടെ കുട്ടികള്‍ക്ക് ചുറ്റുപാടുകളെ കുറിച്ച് നന്നായി മനസ്സിലാക്കാനായി സാധിക്കുന്നു. പുതിയ കാര്യങ്ങളില്‍ അധികം പരീക്ഷണാത്മകമായിരിക്കാനായി കുട്ടികളെ പാണ്ട പെരന്റിംഗ് സഹായിക്കുന്നു.

മാതാപിതാക്കളുടെ സഹായത്തോടെ അവരുടെ സര്‍ഗ്ഗാത്മകത വികസിപ്പിക്കാനും അവരെ പ്രാപ്തരാക്കുന്നു. കുട്ടികളുമായി ഇടപഴകുന്നതിനുള്ള പരമ്പരാഗത മായ മാര്‍ഗമല്ല ഇത്. അവരുടെ തെറ്റുകളില്‍ നിന്ന് സ്വയം പഠിക്കാനും അതില്‍ സൂഷ്മത പാലിക്കാനും ഇത് അവരെ സഹായിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *