Sports

ടെസ്റ്റ് ചരിത്രത്തില്‍ സെഞ്ച്വറിയടിച്ച മത്സരത്തില്‍ തന്നെ ഡക്കാകുകയും ചെയ്ത കളിക്കാരന്‍

ടെസ്റ്റ് ചരിത്രത്തില്‍ ഒരേ മത്സരത്തില്‍ തന്നെ സെഞ്ച്വറിയടിക്കുകയും ഡക്കിന് പുറത്താകുകയും ചെയ്ത ബാറ്റ്‌സ്മാനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതേ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ സ്മിത്തിന്റെ പേരിലാണ് ഈ റെക്കോഡ്. ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടിയ താരവും മറ്റാരുമല്ല. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായതിന് പിന്നാലെ അദ്ദേഹം ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയെ നയിച്ച സ്മിത്ത്, ഇന്ത്യയ്ക്കെതിരായ സെമി ഫൈനല്‍ പോരാട്ടമാണ് 50 ഓവര്‍ ഫോര്‍മാറ്റിലെ തന്റെ അവസാന മത്സരമായി തെരഞ്ഞെടുത്തത്. ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ഏകദിന കളിക്കാരില്‍ ഒരാളാണ് സ്റ്റീവ് സ്മിത്ത് വര്‍ഷങ്ങളായി ടീമിന്റെ വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്ന കളിക്കാരനാണ്. ഏകദിന ഫോര്‍മാറ്റിലെ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് സ്മിത്ത് എന്ന് പറഞ്ഞാല്‍ തെറ്റില്ല.

അദ്ദേഹത്തിന്റെ നേതൃത്വവും സ്ഥിരതയും അദ്ദേഹത്തെ ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ നിര്‍ണായക വ്യക്തിയാക്കി. ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ നേടിയ കളിക്കാരില്‍ പത്താം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്ത് 2010 ഫെബ്രുവരി 19 ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ലെഗ് സ്പിന്നിംഗ് ഓള്‍റൗണ്ടറായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രധാന ബാറ്ററായി.

ഏകദിന കരിയറില്‍ 43.28 ശരാശരിയിലും 86.96 സ്ട്രൈക്ക് റേറ്റിലും 5,800 റണ്‍സ് നേടിയ താരമാണ്. ഓസ്ട്രേലിയയുടെ ഈ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച റണ്‍സ് നേടുന്നവരില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. 12 സെഞ്ചുറികളും 35 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ സമ്പാദ്യം, ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന 12-ാമത്തെ താരമാക്കുന്നു.

2016ല്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 164 ആണ് അദ്ദേഹത്തിന്റെ കരിയറിലെ നിര്‍ണായക നിമിഷങ്ങളിലൊന്ന്. ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാറുന്നതിന് മുമ്പ് ലെഗ് സ്പിന്നിംഗ് ഓള്‍റൗണ്ടറായാണ് കരിയര്‍ ആരംഭിച്ച അദ്ദേഹം 28 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തില്‍ 90 ക്യാച്ചുകളുള്ള വിശ്വസ്ത ഫീല്‍ഡറുമായിരുന്നു. ഏകദിനത്തില്‍ നിന്നും വിരമിച്ച താരം പക്ഷേ ടെസ്റ്റുകള്‍ക്കും ടി20 ഐകള്‍ക്കും തുടര്‍ന്നും ലഭ്യമാകും. ടെസ്റ്റില്‍ ഒരു മത്സരത്തില്‍ പുറത്താകാതെ രണ്ട് അര്‍ധസെഞ്ചുറികള്‍ കുറിച്ചതും സ്മിത്താണ്.

Leave a Reply

Your email address will not be published. Required fields are marked *