ഓഗസ്റ്റ് 18 ന് പുറത്തിറങ്ങിയ അഭിഷേക് ബച്ചന്റെ ഘൂമര് പ്രേക്ഷക പ്രശംസ നേടുകയാണ്. ടീം ഘൂമറിനൊപ്പമുള്ള ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഘൂമര് എന്ന് എഴുതിയ കറുത്ത ടീഷര്‍ട്ട് ധരിച്ച് അഭിഷേകിനൊപ്പം ഐശ്വര്യയും ആരാധ്യയും പോസ് ചെയ്തിരിക്കുകയാണ്. ചിത്രത്തില്‍ ഇവര്‍ക്കൊപ്പം സയാമി ഖേര്‍, ആര് ബാല്‍ക്കി എന്നിവരും ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഇടവേളയില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കാനായി അഭിഷേക് ബച്ചന് വെള്ളിയാഴ്ച മുംബൈയിലെ ഒരു തീയേറ്റര്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷാഘാദം ബാധിച്ച ഒരു കായികതാരത്തിന്റെ കഥയാണ് ഘൂമര് പറയുന്നത്. സയാമി ഖേറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം പരിശീലകനായി അഭിഷേകും എത്തുന്നു. പരീശിലകന്റെ മാര്‍ഗ നിര്‍ദേശപ്രകാരം പ്രതിബന്ധങ്ങളെ തരണം ചെയ്യുകയാണ് സയാമിയുടെ കഥാപാത്രം. ആര് ബാല്‍ക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷബാന ആസ്മി, അംഗദ് ബേദി എന്നിവര്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.
