എലോണ്‍ മസ്‌ക് തന്റെ പതിനാലാമത്തെ കുഞ്ഞിന്റെ അച്ഛനായി. കുഞ്ഞ് പിറന്ന സന്തോഷം മസ്ക് എക്സിലൂടെ പങ്കുവെച്ചു. ന്യൂറലിങ്ക് എക്‌സിക്യൂട്ടീവും ഇലോണ്‍ മസ്‌കിന്റെ പങ്കാളിയുമായ ശിവോണ്‍ സിലിസാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരുടേയും നാലാമത്തെ കുഞ്ഞാണിത്. സെൽഡൺ ലൈക്കർഗസ് എന്നാണ് കുഞ്ഞിന് പേരിട്ടത്. അവരുടെ മൂന്നാമത്തെ കുട്ടിയായ അര്‍ക്കാഡിയയുടെ ജന്മദിനത്തിലാണ് സെല്‍ഡന്റെ ജനനം.
ഇതോടെ സിലിസിനെക്കുറിച്ചുള്ള ഒരു സേര്‍ച്ചും ഇന്റര്‍നെറ്റില്‍ ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ മൂന്നാമത്തെ കുട്ടിയായ അര്‍ക്കാഡിയയുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് സിലിസ് എക്സിലെ ഒരു പോസ്റ്റില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സിലിസും മസ്‌ക്കും തങ്ങളുടെ മൂന്നാമത്തെയും നാലാമത്തെയും കുട്ടികളുടെ ഐഡന്റിറ്റി ഇതുവരെ സ്വകാര്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
അഞ്ച് മാസംമുമ്പ് താന്‍ എലോണ്‍ മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്ന് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ ആഷ്ലി സെന്റ് ക്ലെയര്‍ അവകാശപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ മസ്ക് ഇതുവരെ തയാറായിട്ടില്ല.
ടെസ്ല സിഇഒയ്ക്ക് കുറഞ്ഞത് 12 കുട്ടികളെങ്കിലും ജനിച്ചിട്ടുണ്ട്, അതില്‍ നാല് പേര്‍ സിലിസിന്റേതാണ്. മുന്‍ഭാര്യ ജസ്റ്റിന്‍ വില്‍സണില്‍ ആറ് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. കനേഡിയന്‍ ഗായിക ഗ്രിംസിൽ മസ്‌കിന് മൂന്ന് കുട്ടികളുണ്ട്.
ഇരട്ടകളായ സ്ട്രൈഡര്‍, അസ്യൂര്‍, ആര്‍ക്കാഡിയ, ഇപ്പോള്‍ സെല്‍ഡണ്‍ എന്നിവരാണ് സിലിസില്‍ മസ്‌ക്കിനുള്ളത്. ഒരു കനേഡിയന്‍ ടെക്നോളജി എക്സിക്യൂട്ടീവും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ സിലിസിന് അധികം അറിയാത്ത ഒരു ഇന്ത്യന്‍ ബന്ധമുണ്ട്.
ഷിവോണ്‍ ആലീസ് സിലിസ് കാനഡയിലെ ഒന്റാറിയോയിലെ മാര്‍ഖാമില്‍ ഒരു പഞ്ചാബി ഇന്ത്യന്‍ അമ്മയുടെയും ഒരു കൊക്കേഷ്യന്‍ പിതാവിന്റെയും മകളായിട്ട് 1986 ഫെബ്രുവരി എട്ടിനായിരുന്നു ജനനം.