Celebrity

ലോറന്‍സ് സാഞ്ചസിന്റെ സ്വപ്‌നം സഫലീകരിക്കുന്നു; കാറ്റിപെറിക്ക് ബഹിരാകാശത്തേയ്ക്ക്

ജെഫ് ബെസോസിന്റെ പങ്കാളിയും ജേണലിസ്റ്റുമായ ലോറന്‍ സാഞ്ചസ് അവളുടെ സ്വപ്നങ്ങളില്‍ ഒന്ന് പങ്കാളിയെക്കൊണ്ടു സാക്ഷാത്ക്കരിക്കുന്നു. ബെസോസിന്റെ എയ്റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍സ് അതിന്റെ അടുത്ത ദൗത്യത്തില്‍ അയയ്ക്കുന്ന വനിതാസംഘത്തില്‍ സാഞ്ചസും അംഗമാകും. ബഹിരാകാശ കമ്പനിയുടെ അടുത്ത ബഹിരാകാശ ദൗത്യം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കും.

ബഹിരാകാശത്തേക്ക് അയയ്ക്കുന്ന സംഘത്തിലെ മുഴുവന്‍ ആളുകളും സ്ത്രീകളായിരിക്കും. അടുത്ത ദൗത്യത്തില്‍ കാറ്റി പെറിക്കും ഗെയ്ല്‍ കിങ്ങിനുമൊപ്പം ലോറന്‍ സാഞ്ചസ് ബഹിരാകാശത്തേക്ക് പറക്കും. ഈ വസന്തകാലത്ത് വിക്ഷേപണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ദൗത്യത്തില്‍ സാഞ്ചസ്, പെറി, കിംഗ് എന്നിവര്‍ക്ക് പുറമേ മറ്റ് മൂന്ന് സ്ത്രീകള്‍ എയ്റോസ്പേസ് എഞ്ചിനീയര്‍ ഐഷ ബോവ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ എന്‍ഗുയെന്‍, ചലച്ചിത്ര നിര്‍മ്മാതാവ് കെറിയാനെ ഫ്‌ലിന്‍ എന്നിവരാണ് ക്രൂ.

ദൗത്യത്തിന്റെ പിന്നിലെ സൂത്രധാരനായി സാഞ്ചസ് കണക്കാക്കപ്പെടുന്നു. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ സാഞ്ചസ് തന്റെ ആവേശം പങ്കുവെച്ചു. ”എനിക്ക് ഒരു ദിവസം ബഹിരാകാശത്തേക്ക് പോകാന്‍ കഴിയുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചിരിക്കുമായിരുന്നു. ഇത് സംഭവിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.” ക്ലിപ്പില്‍ സാഞ്ചസ് പറഞ്ഞു.

പൈലറ്റാകാന്‍ സ്വപ്നം കാണുന്നത് വലിയ കാര്യമാണെന്ന് ഞാന്‍ കരുതി. എന്നാല്‍ അതിലും വലുതായിരുന്നു കാത്തിരുന്നത്. സ്ത്രീകള്‍ അവരുടേതായ രീതിയില്‍ അവിശ്വസനീയരാണെങ്കിലും, കഥകള്‍ തയ്യാറാക്കുന്നതിനുള്ള അവരുടെ കഴിവുകള്‍ക്ക് താന്‍ വലിയ വില കല്പിക്കുന്നുവെന്ന് സാഞ്ചസ് വ്യക്തമാക്കി. ഞാന്‍ പ്രതീക്ഷിക്കുന്നത് ഈ ഫ്‌ലൈറ്റ് അവര്‍ക്ക് മാത്രമല്ല. അവരുടെ കഥ പറയുന്ന എല്ലാ ആളുകള്‍ക്കും പരിവര്‍ത്തനം ഉണ്ടാക്കുമെന്നതാണ്. വലിയ സ്വപ്നം കാണാനും നക്ഷത്രങ്ങളിലേക്ക് എത്താനും ഇത് ഭാവനയെ ഉണര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *