Oddly News

5 മിനിറ്റ് ഈ വസ്തുവിന്റെ അടുത്തുനിന്നാല്‍ മരണപ്പെട്ടേക്കാം; എന്താണ് ‘എലിഫെന്റ്‌സ് ഫൂട്ട്’?

യുക്രെയ്‌നിലെ ചേര്‍ണോബില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവ ദുരന്ത സ്മാരകങ്ങള്‍ നിലനില്‍ക്കുന്ന ഇടമാണ്. ചേര്‍ണോബില്‍ ദുരന്തത്തിന്റെ അപകടകരമായ വിഷവസ്തുക്കള്‍ ഇന്നും ഇവിടെയുണ്ട്. ദുരന്തത്തിന്റെ ബാക്കി പത്രമായി സ്ഥിതി ചെയ്യുന്ന വസ്തുവാണ് എലിഫെന്റസ് ഫൂട്ട്. ഈ വസ്തു സൂക്ഷിച്ചിരിക്കുന്നത് ആണവ നിലയത്തിലെ നാലാം റിക്ടറിലാണ്. ആണവ വികരണങ്ങള്‍ ഇത് പുറപ്പെടുവിക്കുന്നുമുണ്ട്. 5 മിനിറ്റിലധികം ഈ വികരണം ഏറ്റാല്‍ മരണം വരെ സംഭവിക്കാം.

വിസ്‌ഫോടനത്തിന്റെ ഭാഗമായി ദ്രവീകൃത അവസ്ഥയിലുള്ള കോണ്‍ക്രീറ്റ്, മണല്‍, സ്റ്റീല്‍ തുടങ്ങിയ വസ്തുക്കളാണ് എലിഫെന്റ്‌സ് ഫൂട്ടിലുള്ളത്.
യുക്രെയിന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായ റിപ്പബ്ലിക്കായി നിന്ന 1986 ലാണ് ചേര്‍ണോബിൽ വിസ്‌ഫോടനം നടന്നത്. ആണവ അവശിഷ്ടങ്ങളും വികരണവും പല തലമുറകളെയും ബാധിച്ചു. ഇന്നും 100 ടണ്ണോളം ഭാരമുള്ള ആണവ അവശിഷ്ടങ്ങള്‍ റിയാക്ടര്‍ നിലനിന്നിരുന്ന മേഖലയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ദുരന്തത്തിന് വഴിയൊരുക്കിയത് നാലാം റിയാക്ടറിന്റെ ഘടനാപരമായ പാളിച്ചകളും മോശമായ പ്രവര്‍ത്തന സംവിധാനവുമാണ്. ഇതിനാല്‍ ചുറ്റും വളര്‍ന്നിരുന്ന മരങ്ങളുടെ ഇലകള്‍ ചുവന്നു. അത് റെഡ് ഫോറസ്റ്റ് എന്ന് അറിയപ്പെട്ടു. ഇത്തരത്തില്‍ ആണവ വികിരണശേഷിയുള്ള വസ്തുക്കൾ പുറത്തെത്തി പരക്കുന്നതിന് തടയിടാനായി ചേര്‍ണോബിലില്‍ സുരക്ഷിതമായ ബന്തവാസ് ഘടന ഒരുക്കിയിരുന്നു. പിന്നീട് സ്റ്റീലില്‍ നിര്‍മ്മിച്ച ഒരു കണ്‍ഫൈന്‍മെന്റ് ആര്‍ക്കിന്റെയും പണി തുടങ്ങിയെങ്കിലും 2017ലാണ് അത് പൂര്‍ത്തിയായത്.

ഈ ആര്‍ക്ക് നിര്‍മാണം ആണവമാലിന്യം നീക്കം ചെയ്യാനും വികിരണ ഭീഷണി ഒഴിവാക്കാനും ലക്ഷ്യമാക്കിയായിരുന്നു. 170 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്. നിലയത്തില്‍ പണ്ട് ഉപയോഗിച്ചിരുന്ന ആണവ ഇന്ധന റോഡുകൾ പ്രത്യേകമായി നിര്‍മിച്ച കൂളന്റ് ടാങ്കുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *