Lifestyle

യൂറോപ്പിനേക്കാൾ ഇന്ത്യയിലെ ജീവിതം സുന്ദരം ! സ്വീഡനിലുള്ള ഇന്ത്യാക്കാരിയുടെ വീഡിയോ വന്‍ ചര്‍ച്ച

നല്ല ശമ്പളമുള്ള ജോലിയൊക്കെ കിട്ടി സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിച്ച് വിദേശത്ത് പോയി സെറ്റില്‍ ചെയ്യണമെന്നത് ഇന്ത്യാക്കാരില്‍ മിക്കവരുടേയും ആഗ്രഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ വിദേശത്തെ അത്ര പ്രണയിക്കണോ എന്ന കാര്യത്തില്‍ ഒരു പുതിയ ചര്‍ച്ച ഇന്റര്‍നെറ്റില്‍ തുടക്കമിട്ടിരിക്കുകയാണ്. സ്വീഡനില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ സ്ത്രീ പങ്കുവെച്ച വൈറല്‍ വീഡിയോയാണ് ചര്‍ച്ചള്‍ക്കു പിന്നില്‍.

‘യൂറോപ്പിനെ അപേക്ഷിച്ച് ഇന്ത്യയിലെ ജീവിതം എങ്ങനെ ‘കൂടുതല്‍ സൗകര്യപ്രദമാണ്’ എന്നതിനെക്കുറിച്ചുള്ള ഇവരുടെ താരതമ്യ വീഡിയോ ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. ഒരു വിദേശ രാജ്യത്തേക്ക് താമസം മാറ്റുന്നത് യഥാര്‍ത്ഥത്തില്‍ മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്യുമോ അതോ ഈ ആശയം ഒരു റൊമാന്റിക് സ്വപ്നം മാത്രമാണോ എന്ന് ചോദ്യമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

വീഡിയോയില്‍, സ്വീഡനില്‍ ജീവിക്കുമ്പോള്‍ തനിക്ക് നഷ്ടപ്പെടുന്ന ഇന്ത്യയിലെ ദൈനംദിന സൗകര്യങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് അവര്‍ തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. ഇവിടെ ഷോപ്പിംഗിനായി അടുത്തുള്ള ബസ് സ്റ്റോപ്പില്‍ എത്താന്‍ 10 മിനിറ്റിലധികം നടക്കേണ്ടിവരുമ്പോള്‍, ഇന്ത്യയിലുള്ള തന്റെ സുഹൃത്തിന് മിനിറ്റുകള്‍ക്കുള്ളില്‍ പലചരക്ക് സാധനങ്ങള്‍ കിട്ടുന്നു. ഇന്ത്യയില്‍, മരുന്നുകള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ തന്നെയുണ്ട്. അതേസമയം സ്വീഡനില്‍ ഫാര്‍മസികള്‍ വൈകുന്നേരത്തോടെ അടയ്ക്കും, ഇത് അടിയന്തര സാധനങ്ങള്‍ ലഭ്യമാക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.

ഇത്തരം ചെറിയ കാര്യങ്ങളെക്കുറിച്ച് ആരും വേണ്ടത്ര സംസാരിക്കാറില്ല, നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അതേസമയം തന്റെ നിരീക്ഷണങ്ങള്‍ക്കിടയിലും, സ്വീഡനില്‍ താമസിക്കുന്നത് ഇഷ്ടപ്പെടുന്നുവെന്നാണ് അടിക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കുന്നത്. നിരവധി ആളുകള്‍ ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചതോടെ വീഡിയോ പെട്ടെന്ന് വൈറലായി. ഒരു ഉപയോക്താവ് ചോദിച്ചത് നിങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത് എപ്പോഴാണെന്നായിരുന്നു.

‘ഇന്ത്യ തീര്‍ച്ചയായും ഒരു ഇടത്തരം കുടുംബത്തിന് പോലും ആഡംബര ജീവിതമാണ് വാഗ്ദാനം ചെയ്യുന്നത്. യൂറോപ്പിലോ യുകെയിലോ നിങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രരായിരിക്കണം. എന്നാല്‍ ഇന്ത്യയ്ക്ക് അതിന്റേതായ ഗുണങ്ങളുണ്ട്, പ്രത്യേകിച്ച് സൗകര്യമുണ്ട്. എന്നാല്‍ വിദേശത്ത് സാമ്പത്തിക സുരക്ഷയും നിയമപാലകരും മികച്ച വായു നിലവാരവുമുണ്ട്.’

പല ഇന്ത്യക്കാരും ഒരു വിദേശരാജ്യത്ത് സ്ഥിരതാമസമാക്കാന്‍ സ്വപ്നം കാണുമ്പോള്‍, ഈ ചര്‍ച്ച ഒരു പ്രധാന ചോദ്യം ഉയര്‍ത്തിവിട്ടിരിക്കുകയാണ്. വ്യക്തിസ്വാതന്ത്ര്യം, വ്യത്യസ്തമായ ജീവിതശൈലി എന്നിവ നാട്ടിലെ സൗകര്യങ്ങളുടെ ആനുകൂല്യങ്ങളെക്കാള്‍ കൂടുതലാണോ എന്നതാണ് ഈ വീഡിയോ ഉയര്‍ത്തിവിട്ടിരിക്കുന്ന ചോദ്യങ്ങളിലൊന്ന്.

Leave a Reply

Your email address will not be published. Required fields are marked *