Fitness

44-ാം വയസ്സിലും ചെറുപ്പം; ചുറുചുറുക്കോടെ കരീന; ഫിറ്റ്‌നസിന് പിന്നില്‍ ഈ വ്യായാമങ്ങള്‍

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് നടീനടന്മാരെ നമുക്കറിയാം. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒരു പേരാണ് ബോളിവുഡ് താരം കരീന കപൂറിന്റേത് . തന്റെ ചെറുപ്പം നിലനിര്‍ത്താനായി ഫിറ്റ്‌നസ് സെക്ഷനും കണിശമായ ഡയറ്റുമാണ് ഈ 44 കാരി പിന്തുടരുന്നത്. കരീനയുടെ ട്രേയിനറായ മഹേഷ് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. അതില്‍ കരീനയുടെ വര്‍ക്കൗട്ടാണ് പോസ്റ്റ് ചെയ്തിരുന്നത്.

കാര്‍ഡിയോ എക്‌സര്‍സൈസ്, വെയ്റ്റ് ട്രേയിനിങ് തുടങ്ങിയ വര്‍ക്കൗട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പരീശീലകന്‍ വീഡിയോ പങ്കിട്ടത് തന്നെ” ഗെറ്റ് ഓണ്‍ ദി ഫ്‌ളോര്‍ കില്‍ ഇറ്റ് വിത്ത് സ്‌ട്രെങ്ത് ”എന്ന അടിക്കുറിപ്പോടെയാണ്. കരീന ചെയ്യുന്ന വര്‍ക്കൗട്ടുകള്‍ ഇവയെല്ലാമാണ്.

റിവേഴ്‌സ് പ്ലാങ്ക് ഒരു ബോഡി വെയ്റ്റ് വ്യായാമമാണ് . കൈകുത്തി നിന്ന് കാലുകള്‍ ഉയര്‍ത്തി ട്രെഡ്മില്ലില്‍ വെക്കുന്നു. ശരീരത്തിലെ മുകൾ ഭാഗം അനക്കാതെ വച്ച് കാലുകൾ ട്രെഡ്മില്ലില് വെച്ച് പുറകോട്ട് നടക്കുന്ന പോലെ ചലിപ്പിക്കുന്നു. ശരീരം മെലിഞ്ഞ് ഫിറ്റായിരിക്കാായി ഇത് സഹായിക്കും.

ഡെഡ് ബഗ് ക്രോൾസ്: ഇരു കൈകളിലും ഡംബെല്‍ പിടിച്ച് ഉയര്‍ത്തികൊണ്ട് കാല്‍മുട്ടുകൾ മടക്കിവെച്ച് പുറകോട്ട് നീങ്ങുന്നു, ഡംബെല്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നു. സ്റ്റാമിന നല്‍കുന്ന ഒരു വ്യായാമമാണ് ഇത്.

പ്ലാങ്ക് വോക്ക്സ്: പ്ലാങ് വോക്കിനൊപ്പം പുഷ്അപ്പും ചെയ്യുകയെന്നത് പ്രയാസമാണ്. ഹൃദയാരോഗ്യത്തിനും കോര്‍ മസിലിനും ഇത് ഗുണം ചെയ്യുന്നു. കരീന 2 ഡംബെലുകള്‍ ഉയര്‍ത്തുന്നുണ്ട്.

സൈഡ് ടു സൈഡ് ഡിപ്പ്സ്: ഒരു ബെഞ്ചില്‍ കാല്‍ ഉയര്‍ത്തിവച്ച് കൊണ്ടാണ് താരം വ്യായാമം ചെയ്യുന്നത്, ശരീരം പ്ലാങ്ക് പൊസിഷനിലാണ്. കമഴ്ന്ന് കിടന്ന് കൊണ്ട് ഒരു പന്ത് രണ്ട് കൈകൊണ്ടും മാറി മാറിപ്പിടിക്കുന്നു. ശാരീരക ശക്തിയ്ക്ക് വേണ്ടിയാണിത്. യോഗയും ജിം സെക്ഷനുമുള്‍പ്പെടെയുള്ള വ്യായാമങ്ങളാണ് കരീന ചെയ്യുന്നത്. ഇത് ശരീരത്തിന്റെ ആരോഗ്യവും സൗഖ്യവും നിലനിര്‍ത്തുന്നതിനായി സഹായിക്കുന്നു. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ ഒരു പരിശീലകന്റെ നിര്‍ദേശപ്രകാരം മാത്രം ചെയ്യാനായി ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *