മൈദ നമ്മുടെ ആഹാരത്തിന്റെ ഭാഗമായിട്ട് നാളുകള്‍ ഏെറയായി. ബ്രെഡിന്റെയും ബിസ്‌ക്കറ്റിന്റെയും പേസ്ട്രിയുടെയും നമ്മുടെ പ്രിയപ്പെട്ട പൊറോട്ടയുടെയും എല്ലാം രൂപത്തില്‍ മൈദയെ നമ്മള്‍ അകത്താക്കുന്നുണ്ട്. ഒരു മാസത്തേയ്ക്ക് മൈദ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ഏന്തെല്ലാം മാറ്റങ്ങള്‍ വരുമെന്ന് നോക്കാം. പോഷകാഹാര വിദഗ്ദനായ നൂപൂര്‍ പാട്ടിലാണ് മൈദയുമായി ബന്ധപ്പെട്ട് ഇങ്ങെന ഒരു വിലയിരുത്തല്‍ നടത്തിരിക്കുന്നത്.
ദഹനപ്രക്രിയ മികച്ചതാകുന്നു
മൈദനയില്‍ നാരുകളും പോഷകങ്ങളും കുറവായത് കൊണ്ട് തന്നെ മൈദയുടെ അമിതമായ ഉപയോഗം ദഹന വ്യവസ്ഥയെ തകരാറിലാക്കും. അതുകൊണ്ട് തന്നെ മൈദയുടെ ഉപയോഗം കുറയ്ക്കുമ്പോള്‍ നിങ്ങളുടെ ദഹനപ്രക്രിയ കൂടുതല്‍ മികച്ചതാകുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു
ശുദ്ധീകരിച്ച മാവ് അഥവ മൈദ വളരെ വേഗത്തില്‍ ഗ്ലൂക്കോസായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനിടയാക്കുന്നു. അതുകൊണ്ട് തന്നെ ഒരു മാസം മൈദ ഉപയോഗിക്കാതിരുന്നാല്‍ ഇതുമൂലം ഉണ്ടാകുന്ന രക്തത്തിെല പഞ്ചസാരയുടെ വര്‍ധനവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കുന്നു.
ശുദ്ധീകരിച്ച മാവില്‍ അഥവ മൈദയില്‍ കലോറി കൂടുതല്‍ ഉള്ളത് കൊണ്ട് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. മൈദ ഒരു മാസം ഉപയോഗിക്കാതിരുന്നാല്‍ ഇതുമൂലം ശരീരഭാരം വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ സഹായിക്കും.
മൈദയ്ക്ക് പകരമായി കൂടുതല്‍ നാരുകള്‍ ഉള്ള ധാന്യങ്ങളും പഴങ്ങളും പച്ചക്കറിക്കും ആഹരത്തില്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ മികച്ച തീരുമാനമായിരിക്കും