പ്രകൃതിയെ ആസ്വദിക്കുന്നതും അനുഭവിക്കുന്നതും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും നല്ലതാണ്. എന്നാൽ , ചിലപ്പോഴൊക്കെ , പ്രകൃതിക്ക് മറ്റുചില ഉദ്ദേശ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ചിലത് മനുഷ്യനെ ഭയപ്പെടുത്തുന്ന അനുഭവങ്ങളായിരിക്കും. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം വൈറലായിമാറിയത്.
യാദൃശ്ചികമായി നദിയിൽ കുളിക്കാനിറങ്ങിയ ഒരു മനുഷ്യൻ അപ്രതീക്ഷിതമായ ഒരു അപകടത്തെ അതിവിധഗ്ദമായി നേരിടുന്നതിന്റെ ദൃശ്യങ്ങളാണിത്. യുവാവ് കുളിക്കുന്നതിനിടെ ഒരു മുതല പെട്ടന്ന് യുവാവിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്.
“bajoellente11” എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഈ വൈറൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ യുവാവ് നദിയിൽ കൊച്ചു വർത്തമാനം പറഞ്ഞു ആസ്വദിച്ചു കുളിക്കുന്നതാണ് കാണുന്നത്. പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് അറിയാതെയാണ് അയാൾ വെള്ളത്തിൽ കളിച്ചുകൊണ്ടിയിരിക്കുന്നത്. പെട്ടെന്നാണ് നട്ടെല്ല് മരവിപ്പിക്കുന്ന ആ രംഗം നാം കാണുന്നത്.
ശരീരത്തിലേക്ക് വെള്ളം കോരി ഒഴിക്കുന്നതിനിടയിൽ അയാൾക്ക് പെട്ടെന്ന് അസാധാരണമായ എന്തോ ഒന്ന് ശരീരത്തില്‍ തട്ടി എന്ന് അനുഭവപ്പെടുകയാണ്. വെള്ളത്തിനിടയിലേക്ക് കൈയിട്ട അയാൾക്ക് എന്തിലോ തടയുകയും അത് വലിച്ചു ഉയർത്തുകയും ചെയ്യുകയാണ്. ഈ നിമിഷം ആണ് അതൊരു മുതലയാണെന്ന് അയാൾ തിരിച്ചറിയുന്നത്. മുതലയെ കണ്ടപ്പോൾ പരിഭ്രാന്തിയിൽ ആയെങ്കിലും പെട്ടെന്ന് അയാൾ മുതലയുടെ കഴുത്തിനു പിടിച്ച് വെള്ളത്തിലേക്ക് എറിഞ്ഞ്, വളരെ വേഗത്തിൽ ബോട്ടിലേക്ക് നീന്തി കയറി രക്ഷപ്പെട്ടു. ഏതായാലും യുവാവിന്റെ പെട്ടെന്നുള്ള പ്രവൃത്തി മുതലയുടെ ആക്രമണത്തിൽ നിന്ന് അയാളെ രക്ഷിച്ചു.
അപ്‌ലോഡ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ 643,000-ലധികം ലൈക്കുകളാണ് വീഡിയോ നേടിയത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്.
ഒരു ഉപയോക്താവ് , “ഈ മനുഷ്യൻ ഒരുപക്ഷേ താൻ ഒരു വലിയ മത്സ്യത്തെ പിടിച്ചു എന്നായിരിക്കും ആദ്യം കരുതിയത്” എന്നാണ് കുറിച്ചത്. മറ്റൊരാൾ അഭിപ്രായപ്പെട്ടു, “പുരുഷന്മാർ ഭയമില്ലാത്തവരാണ്!” മൂന്നാമൻ കൂട്ടിച്ചേർത്തു, “അഭിനന്ദനങ്ങൾ! ഇത് നിങ്ങളുടെ പുനർജ്ജന്മമാണ്”. അതിനിടയിൽ, മറ്റൊരാൾ ചൂണ്ടിക്കാട്ടി, “അവൻ ഭാഗ്യവാനാണ്, കാരണം ആ മുതല ചെറുതായിരുന്നു!”എന്നാണ്.
ചില അപകടകരമായ അനുഭവങ്ങൾ പലപ്പോഴും നാം പ്രതീക്ഷിക്കാത്ത സമയത്താണ് സംഭവിക്കുന്നതെന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ വീഡിയോ.