ഫാഷന്‍ ലോകം എന്നും കരീന കപൂറിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും ശ്രദ്ധിക്കുന്ന പതിവുണ്ട്. അവര്‍ അത്രത്തോളം മനോഹരമായി അവ തിരഞ്ഞെടുക്കാറുണ്ട് എന്നതു തന്നെയാണ് കാരണം. കരീന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം തെന്നയാണ് ഇത്തവണ ചര്‍ച്ചയാകുന്നത്. രണ്ട് വെള്ളി ഹൃദയങ്ങളോടൊപ്പം ഒരു മഴയുള്ള ദിവസം വെള്ള വസ്ത്രം ധരിക്കാനുള്ള ൈധര്യം കാണിച്ചു എന്ന കുറിപ്പിനൊപ്പമാണ് കരീന ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉയര്‍ന്ന സ്ലിറ്റും കോളറും ഡീപ് വിനെക്കുമുള്ള വസ്ത്രത്തിന് ഹാഫ് സ്ലീവുവാണ്. അരക്കെട്ടിന്റെ മുന്‍ഭാഗത്തുള്ള സ്വര്‍ണനിറമുള്ള അലങ്കാരം വസ്ത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നുണ്ട് എന്നത് പറയാതെ വയ്യ. കള്‍ട്ട് ഗായ എന്ന അമേരിക്കന്‍ ബ്രാന്‍ഡിന്റെ വസ്ത്രമാണ് ഇത്. പച്ച നിറത്തിലുള്ള പോയിന്റ്ഡ് ഹീലും അവര്‍ ധരിച്ചിട്ടുണ്ട്. മാത്രമല്ല വളരെ മിനിമം ആഭരണങ്ങള്‍ മാത്രമാണ് കരീന ഈ വസ്ത്രത്തിന്റെ കൂടെ പെയര്‍ ചെയ്തിട്ടുള്ളത് എന്ന് എടുത്തു പറയേണ്ടാ കാര്യമാണ്. പതിവുപോലെ ന്യൂഡ് ലിപ്സ്റ്റിക്കാണ് കരീന തിരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം മുടി പോണിടെയിലും കെട്ടിട്ടുണ്ട്. എന്തായാലും ഇന്‍സ്റ്റഗ്രാമില്‍ കരീനയുടെ വസ്ത്രത്തിന്റെ ഭംഗിയേ പ്രശംസിച്ച് നിരവധി പേരാണ് അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.
