പബ്ജി കളിച്ച് അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍കാരി സീമാ ഹൈദറിന്റെ പ്രണയകഥ ഇനിയും അവസാനിച്ചിട്ടില്ല. അബദ്ധത്തില്‍ പെട്ടു പോ യ ഭാര്യയെ പാകിസ്താനിലേക്ക് തിരിച്ചയയ്ക്കണം എന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഗുലാം ഹൈദര്‍ ഇന്ത്യയില്‍ നീതി തേടുകയാണ്. 2023 ലായിരുന്നു പബ്ജികളിച്ച് പ്രണയിച്ച കാമു കന്‍ സച്ചിന്‍ മീണയെ വിവാഹം കഴിക്കാന്‍ പാകിസ്ഥാനില്‍ നിന്ന് സീമ കുട്ടികളു മായി ഇന്ത്യയില്‍ എത്തിയത്. ഭര്‍ത്താവ് ഗുലാം ഹൈദര്‍ ഈ സമയത്ത് സൗദി അറേബ്യയിലായിരുന്നു.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലായിരുന്ന ഗുലാം സീമയുമായി താമസിച്ചിരുന്നത്. സീമയില്‍ ഇയാള്‍ക്ക് കുട്ടികള്‍ നാലായിരുന്നു. മകന്‍ ഫര്‍ഹാന്‍ അലിയും മൂന്ന് പെണ്‍മക്കളായ ഫര്‍വ, ഫാരിഹ, ഫര്‍ഹ എന്നിവരും. ബംഗാളുകാരന്‍ സച്ചിന്‍ മീണയുമായി ഒന്നുചേരാന്‍ യുഎഇ വഴി നേപ്പാളിലെത്തി അവിടെ നിന്നുമാണ് സീമാഹൈദര്‍ ഇന്ത്യയില്‍ എത്തിയത്. ഇതോടെ സീമയുടെ കഥ ലോകം മുഴുവന വൈറലായി. എന്നാല്‍ കഥ അവിടെ മാത്രം അവസാനിക്കുന്നില്ല. സീമ ഇന്ത്യയി ലെത്തുമ്പോള്‍ കുട്ടികളെല്ലാം പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.
ഇന്ത്യന്‍ അഭിഭാഷകന്‍ മുഖേന ഗുലാം നോയിഡയിലെ കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. സീമ ഇന്ത്യയിലേക്ക് കടന്നപ്പോള്‍ തന്നെ വിവാഹമോചനം ചെയ്തിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ നാല് മക്കളുടെ മതപരിവര്‍ത്തന ത്തെയും ഇയാള്‍ വെല്ലുവിളിച്ചിട്ടുണ്ട്. തന്റെ മക്കളെ ഹിന്ദുമതത്തിലേക്ക് മാറ്റിയെന്നും പേരുകള്‍ മാറ്റിയെന്നും സീമ അവകാശപ്പെടുന്നു. നേരത്തെ, വൈറലായ ഒരു വീഡി യോയില്‍, തന്റെ ഭാര്യയെയും മക്കളെയും പാകിസ്ഥാനിലേക്ക് തിരിച്ചയക്ക ണമെന്ന് ഗുലാം ഇന്ത്യന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
”തന്റെ ഭാര്യയെ പ്രലോഭിപ്പിച്ച് യുഎഇ വഴി ഇന്ത്യയിലേക്ക് കൊണ്ടുപോകുകയാ യിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കേസ് കോടതിയില്‍ എത്തിയിട്ട് ഒരു വര്‍ഷ മായി, 2023 മുതല്‍ ഞാന്‍ എന്റെ കുട്ടികളെ കണ്ടിട്ടില്ല, എനിക്ക് നീതി നല്‍കണ മെന്ന് ഞാന്‍ ഇന്ത്യന്‍ മന്ത്രി എസ് ജയശങ്കറിനോട് അപേക്ഷിക്കുന്നു.’ ” അദ്ദേഹം വീഡിയോ യില്‍ പറഞ്ഞു. 2023 മേയിലാണ് സച്ചിനെ വിവാഹം കഴിക്കാന്‍ സീമ നിയമവിരുദ്ധ മായി ഇന്ത്യയിലെത്തിയത്. അതേ വര്‍ഷം ജൂലൈയില്‍, രണ്ടുപേരെ യും ഹ്രസ്വമായി അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ പ്രചാരമുള്ള ഈ ദമ്പതികള്‍ക്ക് ആറ് യൂട്യൂബ് ചാനലു കളി ലായി ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. ഡിസംബറില്‍, ദമ്പതികള്‍ ഒരു വീഡി യോ യിലൂടെ തങ്ങളുടെ ആദ്യത്തെ കുട്ടിയെ ഒരുമിച്ച് പ്രതീക്ഷിക്കുന്നതായി പ്രഖ്യാപി ച്ചു.