ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്ന സെലിബ്രിട്ടി ദമ്പതികളിലാണ് ജസ്റ്റിന് ബീബറും ഭാര്യ ഹെയ്ലി ബീബറും. തങ്ങളുടെ ബന്ധത്തിന്റെ പേരില്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ ഇരുവരും വേര്‍പിരിയലിന് അരികിലാണെന്ന് റിപ്പോര്‍ട്ട്. ഗായകന് തന്റെ ഭാര്യയെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതായുള്ള കണ്ടെത്തലാണ് ഊഹാപോഹത്തിന് വഴിവെച്ചിരിക്കുകയാണ്.
എന്നാല്‍ ഇത്തരം ഊഹാപോഹങ്ങളെയെല്ലാം അടുത്തിടെ ന്യൂയോര്‍ക്കില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ഇരുവരും തള്ളിക്കളഞ്ഞിരുന്നു. അടുത്തിടെ ഏറ്റവും പുതിയ ന്യൂയോര്‍ക്ക് യാത്രയ്ക്കിടെ തങ്ങളുടെ പ്രണയം കാണിച്ചുകൊണ്ട് വിവാഹമോചനത്തെപ്പറ്റിയുള്ള എല്ലാ കിംവദന്തികളും ഇവര്‍ അവസാനിപ്പിച്ചിരുന്നു. കിംവദന്തികള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍, 2024-ല്‍ ഹെയ്ലിയുടെ ഒരു അഭിമുഖം പുറത്തുവന്നു.
ജസ്റ്റിനുമായുള്ള തന്റെ ബന്ധത്തെയും വിവാഹത്തെയും കുടുംബജീവിതത്തെയും പറ്റിയുള്ള പൊതു ധാരണയെക്കുറിച്ച് ഹെയ്ലി തുറന്നുപറഞ്ഞു. ‘ആളുകള്‍ ആദ്യ ദിവസം മുതല്‍ ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മോശമായി സംസാരിക്കുകയാണ്. അവര്‍ വേര്‍പിരിയുകയാണ്, അവര്‍ പരസ്പരം വെറുക്കുന്നു, അവര്‍ വിവാഹമോചനം നേടുന്നു… എന്നെല്ലാമാണ് അവര്‍ പറയുന്നത്. ഞങ്ങള്‍ സന്തുഷ്ടരാണെന്ന് വിശ്വസിക്കാന്‍
ആളുകള്‍ ആഗ്രഹിക്കാത്തതുപോലെയാണ് കാര്യങ്ങള്‍ പോകുന്നത്. ഇത്തരം നെഗറ്റീവ് കമന്റുകളെ ശ്രദ്ധിക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവ പക്ഷേ ഇപ്പോഴും ‘വേദനിപ്പിക്കുന്നു.’ ഡബ്ള്യൂ മാഗസിനിനോട് അവര്‍ പറഞ്ഞു.
ജസ്റ്റിന് ബീബറും ഹെയ്ലി ബീബറും 2018-ലാണ് വിവാഹനിശ്ചയം നടത്തിയത്, 2019-ല്‍ വിവാഹിതരായി. 2024-ല്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റു.