Health

വെറും രണ്ടാഴ്ച പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുമോ? അനുഭവിച്ചറിയാം ആ വ്യത്യാസം !

മധുരം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? എന്നാല്‍ നമ്മള്‍ കഴിക്കുന്ന ഈ മധുരം നമ്മുടെ ശരീരത്തിനെ എങ്ങനെ ബാധിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ. പഞ്ചസാര ഒഴിവാക്കുകയാണെങ്കില്‍ നമ്മുടെ ശരീരത്തിന് അത്ഭുതകരമായ മാറ്റം കാണാം. നിങ്ങള്‍ വെറും രണ്ടാഴ്ച മധുരം ഒഴിവാക്കുകയാണെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെ അധികം ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകുന്നതു കാണാം.

നിങ്ങളുടെ ഊര്‍ജനില മെച്ചപ്പെടുത്താനും, നമ്മുടെ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. രണ്ടാഴ്ച പഞ്ചസാര ഒഴിവാക്കുകയാണെങ്കില്‍ മുഖത്തിന് സ്വഭാവികമായി ഭംഗിയും തിളക്കവും ലഭിക്കുന്നു. കണ്ണിന് ചുറ്റുമുള്ള വീക്കം കുറയും. ഇനി നിങ്ങള്‍ ശരീരഭാരം കുറയാനായി ബുദ്ധിമുട്ടുന്നവരാണെങ്കില്‍ അതും കുറയും.

പലരിലും ഉള്ള ഒരു പരാതിയാണ് ശരീരഭാരം കുറയുന്നുണ്ട് എന്നാല്‍ ഈ കുടവയര്‍ കുറയുന്നില്ല എന്നുള്ളത്. പഞ്ചസാര നിങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ അത് പരിഹരിക്കപ്പെടും. കരളിലെ കൊഴുപ്പ്, ഉദരാരോഗ്യം എന്നിവയെല്ലാം ഭദ്രമായിരിക്കും. കാലങ്ങളായി മുഖക്കുരുവും അതിന്റെ പാടുകളുമായി കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അതിനും വഴി നമ്മുടെ പഞ്ചസാര ഒഴിവാക്കുകയെന്നതാണ് .

പഞ്ചസാര അമിതമായി ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തിന് കുറെ ദോഷഫലങ്ങളുണ്ടാകുന്നു. മധുര പാനീയങ്ങളുടെ ഉപയോഗത്തിലൂടെ ശരീരത്തിന്റെ ഭാരം കൂടാനും പൊണ്ണത്തടിയാകാനും കാരണമാകും. ഇന്‍സുലിന്‍ പ്രതിരോധവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. വായില്‍ ഉപദ്രവകാരികളായ ബാക്ടീരിയകള്‍ പെരുകാനും പല്ലില്‍ കേടുപാടുകള്‍ ഉണ്ടാകാനും മോണരോഗങ്ങള്‍ക്കും പഞ്ചസാരയുടെ ഉപയോഗം കാരണമാകുന്നു.

ഇതിന് പുറമേ പഞ്ചസാരയുടെ ഉപയോഗം അകാല വാര്‍ധക്യത്തിനും കാരണമാകുന്നു. നിങ്ങള്‍ രണ്ടാഴ്ചത്തേക്ക് പഞ്ചസാര കഴിക്കാതെയിരുന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും തടയാം. ഇതിലൂടെ ഏകാഗ്രതയും മെച്ചപ്പെടുന്നു. കൂടാതെ നല്ല ഉറക്കവും ലഭിക്കുന്നു.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത് ദിവസവും ആവശ്യത്തിന് കാലറിയുടെ 6 ശതമാനം മാത്രം പഞ്ചസാര ആകാവൂയെന്നാണ്. സ്ത്രീകള്‍ക്കാണെങ്കില്‍ ഇത് 25 ഗ്രാമും പുരുഷന്മാര്‍ക്ക് 36 ഗ്രാമുമാണ്. കുട്ടികള്‍ക്കും പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ആരോഗ്യഗുണങ്ങള്‍ ലഭിക്കും. ടൈപ്പ് 2 പ്രമേഹവും രക്ത സമ്മര്‍ദ്ദവും കുറയ്ക്കാനാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *