Lifestyle

“ഇവിടെ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല” : രാജ്യത്തെ ആദ്യത്തെ ‘വിമൻ ഓൺലി നൈറ്റ്ക്ലബ്’

ഗോഡ് ഫാദര്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത അഞ്ഞൂറാന്റെ വീട് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒരു ക്ലബില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. മിസ് ആന്‍ഡ് മിസിസ് എന്ന് പേര് നല്‍കിയിരിക്കുന്ന ബെംഗളൂരുവിലെ ആദ്യത്തെ വിമന്‍ ഓണ്‍ലി നൈറ്റ് ക്ലബ് ബന്നെര്‍ഘട്ട റോഡിലാണ്. ഇവിടുത്തെ ജീവനക്കാര്‍ മുതല്‍ ക്ലബിലേക്ക് എത്തുന്ന അതിഥികള്‍ വരെ സ്ത്രീകളാണ്. ഇവിടെ ഡിജെയും മറ്റ് സേവനങ്ങള്‍ നല്‍കുന്നവരും സ്ത്രീകള്‍ തന്നെ.

ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്ത്രീകള്‍ക്ക് മാത്രമുള്ള ക്ലബാണിത്. ഇവിടെ സ്ത്രീകള്‍ മാത്രമുള്ളതിനാല്‍ വസ്ത്രം അങ്ങോട്ടോ ഇങ്ങോട്ടോ മാറുമോയെന്ന് പേടിക്കാതെ സംഗീതം ആസ്വദിക്കാനായി സാധിക്കുന്നു. ഈ ക്ലബിനെപ്പറ്റി പരിചയപ്പെടുത്തിയ ഇന്‍സ്റ്റഗ്രാം ഉപഭോക്താവ് ദീപാന്‍ഷി സിംഗാണ്.ഇവിടെ എത്തുന്ന സ്ത്രീകൾക്ക് വൈനും സ്‌നാക്‌സും ഷാംപെയിനുമൊക്കെ ഉപയോഗിക്കാം. ആദ്യത്തെ ഒരു മണിക്കൂറില്‍ 300 രൂപയ്ക്ക് ആവശ്യത്തിന് സ്‌നാക്‌സും ബിയറും ആസ്വദിക്കാം. അതിന് ശേഷം വില ഇരട്ടിക്കും.

എന്ത് തന്നെ ആയാലും ദീപാൻഷി സിംഗിന്റെ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി.10 മില്യണിന് മുകളില്‍ ആളുകള്‍ ഇതുവരെ ഈ വീഡിയോ കണ്ടിട്ടുണ്ട്. എന്നാല്‍ കമന്റ് ബോക്‌സില്‍ വ്യത്യസ്തമായ പല കമന്റുകളും എത്തുന്നു. സ്ത്രീകള്‍ക്ക് സുരക്ഷയെ പറ്റി പേടിക്കാതെ ആസ്വദിക്കാനാവുന്ന ക്ലബെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍. ഇങ്ങനെ ക്ലബ് ആവശ്യമായിരുന്നുവെന്നും അത് സാധ്യമായിയെന്നും മറ്റൊരാള്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *