Good News Oddly News

രണ്ടുതവണ ‘ജനിച്ച’വന്‍; ഗര്‍ഭപാത്രം പുറത്തെടുത്ത് കുഞ്ഞിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ, ശേഷം അമ്മയുടെ ഉള്ളില്‍ തിരികെവച്ചു !

അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍വച്ച് നട്ടെല്ലിന് അസാധാരണ ഓപ്പറേഷന്‍ നടത്തിയ 26 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ചു വളരുന്നു. അമ്മയുടെ വയറ്റില്‍ നിന്നും ഗര്‍ഭപാത്രം താല്‍ക്കാലികമായി പുറത്തെടുത്ത് ഓപ്പറേഷന്‍ നടത്തിയ ശേഷം വീണ്ടും ഗര്‍ഭപാത്രം മാതാവിന്റെ വയറിനുള്ളില്‍ വെച്ച് തുന്നിക്കെട്ടുകയായിരുന്നു.

ഗര്‍ഭപാത്രത്തിനുള്ളിലെ സങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ പൂര്‍ത്തിയാക്കി യത് ഇംഗ്ലീഷ് വനിത സെറീന നൈയ്ക്കിനായിരുന്നു. കഴിഞ്ഞ വര്‍ഷം 20 ആഴ്ചത്തെ ഗര്‍ഭ പരിശോധനയ്ക്കിടെ 24 കാരിയായ യുവതിയോട് ഗര്‍ഭസ്ഥ ശിശുവിന് സ്പൈന ബിഫിഡ എന്ന അവസ്ഥ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അവന്റെ നട്ടെല്ല് വളരുന്ന രീതിയും നട്ടെല്ലിന്റെ അടിഭാഗത്ത് വെള്ളം കെട്ടിക്കിടന്ന് ഒരു മുഴ വലുതായി വരുന്നതായും കണ്ടെത്തി. ഇതുമൂലം കുട്ടിക്ക് പക്ഷാഘാതം വരാനും ഗുരുതരമായ വൈകല്യത്തിന് കാരണമാകുന്ന അപകടസാധ്യത ഉള്ളതായും മുന്നറിയിപ്പ് നല്‍കി.

സെറീനയ്ക്കും അവളുടെ പങ്കാളിക്കും ഗര്‍ഭഛിദ്രമോ ഫെറ്റോസ്‌കോപ്പിക് ശസ്ത്രക്രിയ യോ ആയിരുന്നു ഡോക്ടര്‍മാര്‍ നല്‍കിയ ചോയ്‌സ്. തുടര്‍ന്ന് ദമ്പതികള്‍ ശസ്ത്രക്രിയ തെരഞ്ഞെടുത്തു. അങ്ങനെ ആറാഴ്ചയ്ക്ക് ശേഷം, ഗര്‍ഭസ്ഥ ശിശുവിന്റെ നട്ടെല്ലില്‍ ശസ്ത്രക്രിയയ്ക്കായി ഡോക്ടര്‍മാര്‍ സെറീനയുടെ ഗര്‍ഭപാത്രം അവളുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തു. മൂന്നു മണിക്കൂറിന് ശേഷം ഗര്‍ഭപാത്രവും കുഞ്ഞും ശരീരത്തിനുള്ളില്‍വച്ച് തുന്നിക്കെട്ടി. ഒടുവില്‍ 31 ആഴ്ചയില്‍, ടോമി ബൗണ്‍ ജനിച്ചു.

മാതാപിതാക്കളായ സെറീനയും ക്രിസ് ബൗണും അവനെ ഈസ്റ്റ് സസെക്‌സിലെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് നാലാഴ്ച ആശുപത്രിയില്‍ ചെലവഴിച്ചു. ഇപ്പോള്‍ മൂന്ന് മാസം പ്രായമുള്ള കുട്ടി സുഖമായിരിക്കുന്നു. ശസ്ത്രക്രിയയില്‍ നിന്ന് മുതുകിലെ ഒരു പാട് മാത്രമാണ് അവന്റെ ഓപ്പറേഷ ന്റെ ഏക തെളിവ്. ഒടുവില്‍ ഒക്ടോബര്‍ 19-ന് ടോമിയെ വീട്ടിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *