Lifestyle

കാലം മാറി, എന്നും മുടിയിൽ എണ്ണ തേക്കണോ? അത്ര നല്ലതല്ലെന്ന് പറയാന്‍ കാരണമുണ്ട്

എണ്ണ തേച്ച് കുളിച്ചാല്‍ മുടി പനംകുലപോലെ വളരുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ. എന്നാല്‍ ഇപ്പോഴത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ മുടിയില്‍ എണ്ണയുള്ളത് അത്ര നല്ലതല്ല. പൊടിയും അഴുക്കും തലയോട്ടില്‍ അധികമായി അടിഞ്ഞ് കൂടുന്നതിന് കാരണമാകും. എണ്ണ തേച്ചാല്‍ തന്നെ ഷാംപൂവോ താളിയോ ഉപയോഗിച്ച് കഴുകി കളയാം. മുടിയുടെ തരമറിഞ്ഞ് വേണം തലയില്‍ എണ്ണ തേക്കാൻ.

പണ്ടുകാലത്തെ സ്ത്രീകള്‍ മുടിയില്‍ എണ്ണ പുരട്ടി കുളത്തിലും കിണര്‍ വെള്ളത്തിലും ഇത് നല്ലതുപോലെ നീന്തിക്കുളിയ്ക്കും. എണ്ണ കളയാന്‍ താളി ഉപയോഗിയ്ക്കും. കുളി കഴിയുമ്പോള്‍ എണ്ണ അധികം തലയില്‍ ഇരിയ്ക്കുകയുമില്ല. മാത്രമല്ല അന്നത്തെ സ്ത്രീകള്‍ അധികം പുറത്തു പോകാത്തതിനാലും ഇന്നത്തെപോലെ പൊടിയും അഴുക്കുമെല്ലാം അന്തരീക്ഷത്തില്‍ ഇല്ലാത്തതിനാലും എണ്ണ തേച്ച് കുളിച്ചാലും മുടിയില്‍ പൊടിയാകാനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരാനും ഉള്ള സാധ്യതകളും തീരെ കുറവായിരുന്നു.

ദിവസവും യാത്ര ചെയ്യുന്നവര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം എണ്ണ തേക്കുക. ചിലരുടെ തലയോട്ടി വളരെ വരണ്ടതായിരിക്കും. ചിലര്‍ക്കാണെങ്കില്‍ താരനുണ്ടാകും. വരണ്ട തലയോട്ടിയുള്ളവര്‍ക്ക് ഏത് തരത്തിലുള്ള എണ്ണയും ഉപയോഗിക്കാം. താരനുള്ളവര്‍ അധികം കട്ടിയില്ലാത്ത എണ്ണ ഉപയോഗിക്കണം. ചെമ്പരത്തി, ഉലുവ , പയര്‍പൊടി എന്നിവയെല്ലാം താളിയായി ഉപയോഗിക്കാം.

എണ്ണ ഉപയോഗിക്കുന്നതു കൊണ്ടു മാത്രമല്ല മുടിവളരുന്നത്. എണ്ണ ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് നല്‍കുമ്പോള്‍ രക്തപ്രവാഹം വര്‍ധിക്കുന്നു.ഇത് മുടി വളരാനായി സഹായിക്കുന്നു. പ്രകൃതിദത്തമെന്ന് അവകാശപ്പെടുന്ന വിപണിയില്‍നിന്ന് വാങ്ങുന്ന എണ്ണ പരമാവധി ഒഴിവാക്കുക. എത്രതന്നെ നാച്വറാലാണെന്നു പറഞ്ഞാലും പൂർണമായി വിശ്വസിക്കണ്ട.

വീട്ടില്‍ കാച്ചുന്ന എണ്ണയാണ് ഉത്തമം. ഇല്ലെങ്കില്‍ ശുദ്ധമായ വെളിച്ചെണ്ണയും ഉപയോഗിക്കാം. മുടിയിലെ ജട നീക്കം ചെയ്തതിന് ശേഷം മാത്രം എണ്ണ പുരട്ടുക. അതിന് ശേഷം മുടിചീകരുത്. മുടികൊഴിയുന്നതിന് കാരണമാകും

Leave a Reply

Your email address will not be published. Required fields are marked *