Featured Health

ഈ ഭക്ഷണത്തിലൂടെ ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കാം

ആരോഗ്യപ്രദമായ ഭക്ഷണശീലത്തിലൂടെ മാത്രമേ ശരീരത്തിന്റെ ദഹനവ്യവസ്ഥാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിയ്ക്കുകയുള്ളുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നാരുകള്‍ ഇല്ലാത്ത ഭക്ഷണവും പ്രോബയോട്ടിക് ആഹാരങ്ങള്‍ കഴിക്കാത്തതും ദഹനപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ദഹനപ്രശ്നങ്ങള്‍ പരിഹരിച്ച്, ആരോഗ്യമുള്ള ശരീരത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…..

  • ഇഞ്ചി – വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ് ഇഞ്ചി. ദഹനക്കുറവ്, വയറിലെ അസ്വസ്ഥതകള്‍, നെഞ്ചെരിച്ചില്‍, വയറിളക്കം എന്നിവയ്ക്കെല്ലാമുള്ള മികച്ച പരിഹാരമാര്‍ഗമാണ് ഇഞ്ചി.
  • കറുത്ത കസകസ – സ്മൂത്തികളിലും ജ്യൂസുകളിലും പതിവായി ചേര്‍ക്കാറുള്ള ഒന്നാണ് കറുത്ത കസകസ. ഫൈബറിന്റെ മികച്ച സ്രോതസ്സാണ് അവ. ഇവ കുടലിലെ സൂക്ഷ്മജീവികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും മികച്ച ദനഹത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.
  • പപ്പായ – ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് മികച്ച പഴമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപെയ്ന്‍ എന്ന എന്‍സൈം വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നു.
  • പെരുംജീരകം – വിഭവങ്ങള്‍ക്ക് രുചി പകരുന്നു എന്നതിന് പുറമെ മലബന്ധം തടയുന്നതിനുള്ള മികച്ച മാര്‍ഗമാണ് പെരുംജീരകം. ദഹനവ്യവസ്ഥയുടെ ഭാഗമായ അവയവങ്ങളുടെ പേശികളെ റിലാക്സ് ചെയ്യുന്നതിനും പെരുംജീരകം സഹായിക്കുന്നു.
  • ധാന്യങ്ങള്‍ – ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ധാന്യങ്ങള്‍ ശീലമാക്കാം. വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കി ബാര്‍ളി ഗോതമ്പ് എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇവയില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നവയാണ്.