Healthy Food

തൈരില്‍ ഉപ്പ് ചേര്‍ക്കുന്നത് ആരോഗ്യകരമോ? അരമണിക്കൂര്‍ മതി കട്ട തൈര് റെഡി !

നല്ല കട്ടതൈരും കഞ്ഞിയും കൂട്ടി കുഴച്ച് കഴിച്ചാല്‍ ഹവ്വൂ, പിന്നെ നാവിലൂടെ കപ്പലോടുമെന്നത് തീര്‍ച്ച. തൈര് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടാറുണ്ട്. തൈര് വിറ്റാമിനുകളും പ്രോട്ടീനും കാല്‍സ്യം എന്നിവയാല്‍ സമ്പുഷ്ടമാണ്. എന്നാല്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യപ്രദമാണോയെന്ന ആശങ്ക ചിലര്‍ക്കെങ്കിലും ഉണ്ടാകും.

വാസ്തവത്തില്‍ ഉപ്പ് ചേര്‍ത്ത് തൈര് കഴിക്കാമോ? തൈരിന്റെ രുചി വര്‍ധിപ്പിക്കാനായി ഏറെ സഹായിക്കും ഉപ്പ്. അതുകൊണ്ട് തന്നെ ചെറിയ അളവില്‍ ഉപ്പ് ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഒട്ടും തന്നെയും ഭീഷണിയല്ല. രാത്രിയില്‍ തൈര് കഴിക്കുമ്പോള്‍ ഉപ്പ് ചേർത്ത് ഒരിക്കലും കഴിക്കരുത്. അത് പിത്തരസം , കഫം എന്നിവ വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു.

കടയില്‍ നിന്നും വാങ്ങുന്ന തൈരില്‍ കൊഴുപ്പ് കുറവാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വീട്ടില്‍ ഉണ്ടാക്കുന്ന തൈരിൽ ധാരാളം കൊഴുപ്പുള്ളതിനാല്‍ കുറച്ച് മാത്രം ഉപ്പ് ചേര്‍ക്കാനായി പാടുള്ളൂ. വീട്ടില്‍ പാല്‍ തിളപ്പിച്ച് തൈര് ഉണ്ടാക്കുമ്പോള്‍ മുകളിലായി വെള്ളം കാണാനായി സാധിക്കും. ഈ വെള്ളത്തില്‍ ഉപ്പുണ്ട്. അതിനാല്‍ കൂടുതല്‍ ഉപ്പ് വീണ്ടും ചേര്‍ക്കേണ്ടതില്ല.

വീട്ടില്‍ തൈരുണ്ടാക്കുന്നതാണ് കടയില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ആരോഗ്യകരം. എന്നാല്‍ പലപ്പോഴും അത് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് കടയില്‍ നിന്നും നമ്മള്‍ തൈര് വാങ്ങുന്നത്. പാല്‍ തിളപ്പിച്ച് അരമണിക്കൂര്‍ നല്ല കട്ട തൈര് ഉണ്ടാക്കാന്‍ അടിപൊളി ടിപ്‌സ് ഉണ്ട്.

പാല്‍ തിളപ്പിച്ചതിന് ശേഷം ചെറുതായി ചൂടാറാന്‍ വയ്ക്കുക. പിന്നീട് 1 ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. പിന്നീട് കാസറോളില്‍ തിളച്ച വെള്ളം ഒഴിച്ച് അതിലേക്ക് ഈ പാത്രം ഇറക്കി വെക്കാം. കാസറോള്‍ അടച്ച് അര മണിക്കൂര്‍ മാറ്റിവെക്കാം. അര മണിക്കൂര്‍ മതി കട്ട തൈര് റെഡി.