Good News

വിവാഹം കഴിച്ചിട്ടില്ല; സ്വന്തം രക്തത്തില്‍ പിറന്ന മക്കളുമില്ല ; എന്നിട്ടും വാന് 700 മക്കള്‍

ചൈനയിലെ ഒരു മനുഷ്യസ്നേഹിയായ മനുഷ്യന്‍ ഒരിക്കലും വിവാഹം കഴിക്കുക യോ സ്വന്തം രക്തത്തില്‍ പിറന്ന മക്കളോ ഇല്ല. എന്നിട്ടും രാജ്യത്തെ 700-ലധികം കുട്ടിക ള്‍ക്ക് ഒരു ‘അച്ഛന്‍’ ആണ് അയാള്‍. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യ യിലെ ഹാങ്ഷൗവില്‍ നിന്നുള്ള 80 കാരന്‍ വാങ് വാന്‍ലിന്നിന്റെ കാര്യമാണ് പറയുന്ന ത്. 1979 മുതല്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന കുട്ടികള്‍ക്ക് അദ്ദേഹം അഭയം നല്‍കുന്നു.

34 വയസ്സുള്ളപ്പോള്‍ ഒരു വൈകുന്നേരം തെരുവില്‍ വെച്ച് വാങ് തന്റെ ആദ്യത്തെ ‘മകനെ’ കണ്ടുമുട്ടി. 15 വയസ്സുള്ള ഒര കുട്ടി തണുത്ത കാലാവസ്ഥയില്‍ വിറയ്ക്കുക യായിരുന്നു. ഷെന്‍ജിയാങ് നഗരത്തിലെ ചൂഷണകരമായ കല്‍ക്കരി ഖനിയില്‍ നിന്ന് രക്ഷപ്പെട്ടോടുകയാണ് താന്‍ എന്നായിരുന്നു കുട്ടി പറഞ്ഞത്. ഷാങ്ഹായ്ക്ക് വടക്കുള്ള ജിയാങ്സു പ്രവിശ്യയിലാണ് വീടെന്നും തന്നെ കബളിപ്പിച്ച് ഖനിയില്‍ പണിയെടു ക്കാന്‍ കൊണ്ടുപോകുകയായിരുന്നെന്ന് അവന്‍ പറഞ്ഞു. വാങ് അവനെ വീട്ടിലേക്ക് കൊണ്ടുപോയി ഒരാഴ്ച കഴിഞ്ഞ് ട്രെയിന്‍ ടിക്കറ്റ് കൊടുത്ത് നാട്ടിലേക്ക് തിരിച്ചയച്ചു.

വാങിനെ സംബന്ധിച്ചിടത്തോളം, കുട്ടിയുടെ രക്ഷാപ്രവര്‍ത്തനം തനിക്കുള്ള ഒരു രക്ഷ കൂടിയായിരുന്നു. കൗമാരപ്രായത്തില്‍, ഗവണ്‍മെന്റ് അഫിലിയേറ്റ് ചെയ്ത ഗാന-നൃത്ത ട്രൂപ്പില്‍ പ്രവേശനം ലഭിച്ച നല്ല ഭാവിയുളള കലാകാരനായിരുന്ന വാന്‍ പെട്ടെന്നാണ് ജയിലിലേക്ക് പോകേണ്ടി വന്നത്. വാച്ച് മോഷ്ടിച്ചെന്ന് അയല്‍ക്കാരന്‍ തെറ്റായി ആരോപിച്ചതോടെ അവന്റെ ജീവിതം മാറി. ഒരു പോലീസ് സ്റ്റേഷനില്‍ കുറ്റം സമ്മതി ക്കാന്‍ നിര്‍ബന്ധിതനായി. നല്ലനടപ്പിനായി 16 വര്‍ഷത്തേക്ക് വിദൂര പ്രദേശത്തെ ഒരു ഫാമിലേക്ക് അയച്ചു. 1978-ല്‍ മോചിതനായ വാന് ഒരു പാക്കേജിംഗ് ഫാക്ടറി ഉടമ ജോലി നല്‍കി. തെരുവില്‍ തല്ലിപ്പൊളിയായി പോകേണ്ടിയിരുന്ന ഒരു കുട്ടിയെ ജീവിതത്തിലേ ക്ക് തിരിച്ചയച്ചതോടെ തന്റെ ജീവിതത്തിന്റെ ദിശ കൃത്യമായി വാന് പിടികിട്ടി.

വാങ് അന്നുമുതല്‍ തെരുവില്‍ ഭവനരഹിതരായ യുവാക്കളെ തിരയാന്‍ തുടങ്ങി. തന്റെ ഫ്‌ലാറ്റില്‍ അവര്‍ക്ക് അഭയം നല്‍കുകയും അവര്‍ക്ക് ഭക്ഷണവും ട്രെയിന്‍ ടിക്കറ്റുകളും വാങ്ങാന്‍ സ്വന്തം ശമ്പളം ഉപയോഗിക്കുകയും ചെയ്തു. സുരക്ഷിതമായി വീട്ടിലെത്തിയ ശേഷം അവരുടെ സുരക്ഷ അറിയിക്കാനുള്ള ഒരു കത്ത് മാത്രമാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത ഡസന്‍ കണക്കിന് ബുദ്ധിമുട്ടുള്ള കുട്ടികളെയും അദ്ദേഹം വളര്‍ത്തി. ഒരേ സമയം 20 കുട്ടികള്‍ വരെ അദ്ദേഹത്തിന്റെ ഫ്‌ലാറ്റില്‍ അഭയം പ്രാപിച്ചു.

അവരില്‍ ഒരാള്‍ കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ ഒരു ദരിദ്ര ഗ്രാമീണ കുടുംബത്തിലെ യു ഹുയി ആയിരുന്നു. പട്ടിണിമൂലം വയറുപൊരിഞ്ഞപ്പോള്‍ 1998-ല്‍, 12-ാം വയസ്സില്‍, ‘തന്റെ കുടുംബ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പണം സമ്പാദിക്കുന്നതിനായി’ യു ഷങ്ഹായിയിലേക്ക് ട്രെയിന്‍കയറി. എന്നാല്‍ ഒരുകൂട്ടം മോഷ്ടാക്കള്‍ക്ക് ഇടയിലേക്കാണ് ചെന്നുപെട്ടത്. അവരില്‍ നിന്ന് രക്ഷപ്പെട്ട യു ഹാങ്ഷൗവില്‍ അലഞ്ഞു നടന്നു. ഒരു ചവറ്റുകുട്ടയില്‍ ഭക്ഷണത്തിനായി തെരഞ്ഞുക്കൊണ്ടിരിക്കുമ്പോഴാണ് വാങ് അവനെ സമീപിച്ചത്. അവന്റെ വിശ്വാസം നേടിയ വാങ് ആദ്യം യുവിനെ അവന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് നാട്ടിലേക്കുള്ള ട്രെയിന്‍ടിക്കറ്റും നല്‍കി. അവനെ സ്‌കൂളില്‍ പോകാന്‍ ഹാംഗ്ഷൂവിലേക്ക് തിരിച്ചയക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

യു ജോലിക്ക് പോകാനാണ് കൂടുതല്‍ താല്‍പ്പര്യപ്പെട്ടത്. എന്നാല്‍ വാങിന്റെ സ്ഥിരോത്സാഹത്താല്‍ പ്രേരിതനായി അവനെ ഷാങ്ഹായിയില്‍ ഒരു വൊക്കേഷണല്‍ സ്‌കൂളില്‍ 19 വയസ്സ് വരെ പഠിച്ചു. പിന്നീട് ഷാങ്ഹായില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തു, തന്റെ ഗ്രാമത്തിലെ ഏറ്റവും മികച്ച വാസസ്ഥലത്ത് തന്റെ കുടുംബത്തിനായി ഒരു ഇരുനില വീട് പണിയാന്‍ പണം സമ്പാദിച്ചു. 2022-ല്‍, ആരും തന്നെ നോക്കാനില്ലാ തെ വാങ് തനിച്ചാണ് താമസിക്കുന്നതെന്ന് മനസിലാക്കിയതോടെ അവനോടൊപ്പം താമസിക്കാന്‍ അദ്ദേഹം ഹാംഗ്ഷൂവിലേക്ക് മടങ്ങി. ഇപ്പോള്‍ ഒരു ബ്യൂട്ടി പാര്‍ലറിന്റെ മാനേജിംഗ് ഡയറക്ടറായ യു, തന്റെ ”അച്ഛനെ” സൂക്ഷ്മമായ പരിചരണം നല്‍കുന്നു.

താന്‍ എടുത്ത 700 കുട്ടികളുടെ കത്തുകളും ഫോട്ടോകളും വാങ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. വാന് എത്ര കുട്ടികളെ നഷ്ടമായെന്ന് അറിയാന്‍ യു കഴിഞ്ഞ വര്‍ഷം അവരെ തേടി ഒരു വീഡിയോ പോസ്റ്റ് ചെയ്തു. എന്നാല്‍ ഓണ്‍ലൈന്‍ നിരീക്ഷകര്‍ അവരെ ‘നന്ദികെട്ടവര്‍’ എന്ന് വിളിക്കാന്‍ ആഗ്രഹിക്കാത്ത വാങ് ഉടന്‍ തന്നെ വീഡിയോ എടുത്തുമാറ്റി. വാങ്ങിന്റെ പ്രവൃത്തികള്‍ പലരെയും ഓണ്‍ലൈനില്‍ എത്തിച്ചു. ”വാന്‍ വലിയ ഹൃദയമുള്ള ഒരു മനുഷ്യനാണ്, അവന്റെ ‘മകന്‍’ യുവും.” ഒരു നിരീക്ഷകന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *