യാത്രക്കാരുടെ വിചിത്രമായ പെരുമാറ്റംകൊണ്ട് ഏറെ പ്രശസ്തമാണ് ഡൽഹി മെട്രോ. ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തത വാർത്തകളും വീഡിയോകളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയിൽ മെട്രോയിലെ യാത്രക്കാർ തമ്മിലുള്ള അടിപിടിയും, സീറ്റ് തർക്കവും, റീൽസ് ചിത്രീകരണവും, വസ്ത്രധാരണവും പ്രണയനിമിഷങ്ങളും അങ്ങനെ ഒരു നീണ്ട നിര തന്നെ ഉൾപ്പെടുന്നുണ്ട്. ഇത്തരം വീഡിയോകൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ ഇതിൽ ഏറ്റവും പുതിയതായി പുറത്തുവരുന്ന ഒരു വീഡിയോയായാണ് ഏറെ ചർച്ചയായികൊണ്ടിരിക്കുന്നത്.
കൗതുകവും വിചിത്രവും തോന്നിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് ഇത്. പങ്കുവയ്ക്കപ്പെട്ട ദൃശ്യങ്ങളിൽ മെട്രോയുടെ ഹാൻഡ് ഹാൻഡിലിൽ ഇരുകൈകളും പിടിച്ച് ഒരു പെൺകുട്ടി നിൽക്കുന്നതാണ് കാണുന്നത്. എന്നാൽ തൊട്ടടുത്ത നിമിഷം വീഡിയോയിൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടതിന് ശേഷം ആളുകൾ തലയിൽ വെച്ചുപോകുന്നു . കാരണം മെട്രോയിൽവച്ച് ഈ പെൺകുട്ടി തുടർന്ന് ചെയ്തതെല്ലാം ഏറെ വിചിത്രമായ പ്രവൃത്തികളായിരുന്നു.
ഇനി സംഭവം എന്താണന്നല്ലേ? തുടക്കത്തിൽ ഈ പെൺകുട്ടി യാത്രക്കാർക്കായി സ്ഥാപിച്ച ഹാൻഡ് ഹാൻഡിൽ കൈകൾ തൂങ്ങി പിടിച്ച് നിൽക്കുന്നതായി കാണാം. കുറച്ച് നേരം വീഡിയോ കണ്ടിട്ടും പെൺകുട്ടി എന്താണ് ചെയ്യുന്നതെന്ന് നമുക്ക് വ്യക്തമാകുന്നില്ല.
എന്നാൽ വീഡിയോ പുരോഗമിക്കുമ്പോൾ, എല്ലാം വളരെ എളുപ്പത്തിൽ മനസിലാകുന്നു. സിനിമയിൽ ക്രിമിനലുകളെ കൈവിലങ്ങിൽ നിർത്തി ചോദ്യം ചെയ്യുന്ന രീതിയാണ് പെൺകുട്ടി ഇവിടെ അനുകരിക്കുന്നത്. പെൺകുട്ടിയുടെ ഈ വിചിത്രമായ പ്രവൃത്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം നിരവധി പേരാണ് വൈറലായ വീഡിയോ കണ്ടത്.
വീജുപർമർ എന്ന ഉപയോക്താവാണ് ഈ വൈറൽ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ടത്. ‘ഡൽഹി മെട്രോയിലെ സാധാരണ ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് വൈറലായ വീഡിയോ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. വൈറലായ വീഡിയോ ഇതുവരെ 1.4 മില്യൺ ആളുകളാണ് കണ്ടത്. വീഡിയോ കണ്ടതിന് ശേഷം നിരവധി പേരാണ് കമൻ്റുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ഉപയോക്താവ് എഴുതി, ‘അവരുടെ മാതാപിതാക്കൾ ഒന്നും പറയുന്നില്ലേ?’ മറ്റൊരു ഉപയോക്താവ് എഴുതി, ‘ഇവർ മെട്രോയോട് എന്താണ് ചെയ്തത്?’ മൂന്നാമത്തെ ഉപയോക്താവ് എഴുതി, ‘ഇത് വളരെ കൂടുതലാണ് സുഹൃത്തേ.’ വീഡിയോ കണ്ടതിന് ശേഷം മറ്റൊരു ഉപയോക്താവ് എഴുതി, ‘പെൺകുട്ടി അവളുടെ മാതാപിതാക്കൾക്ക് നാണക്കേട് ഉണ്ടാക്കുന്നു” എന്നാണ്.