Featured Lifestyle

ലോകത്തിൽ ഏറ്റവും ആയുസ്സുള്ള സ്ഥലം ഇതാണ് ! ശരാശരി പ്രായം 85.63

ഹോങ്കോങ് നഗരം വളരെ പ്രശസ്തമാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും അധികം ശരാശരി ആയുസ്സുള്ള സ്ഥലംകൂടിയാണ് ഹോങ്കോങ്. വേള്‍ഡോമാറ്റേഴ്‌സ് എന്ന ഡേറ്റ അനാലിസിസ് വെബ്‌സൈറ്റിന്റെ വിവരമനുസരിച്ചാണ് ഈ കണ്ടെത്തല്‍ . 85.63 വയസ്സാണ് ഹോങ്കാങ്ങിലെ ശരാശരി ആയുസ്സ്. രണ്ടാം സ്ഥാനത്ത് ജപ്പാനുണ്ട്. പിന്നീട് ദക്ഷിണ കൊറിയ, ഫ്രഞ്ച് പോളിനേഷ്യ , സ്വീറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്.

ഇന്ത്യയുടെ ശരാശരി ആയുസ്സ് വേള്‍ഡോമീറ്റേഴ്‌സ് കണക്കനുസരിച്ച് 72.24 വര്‍ഷമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് ശരാശരി ആയുസ്സ് ഏറ്റവും കുറവുള്ള രാജ്യങ്ങളായി സൂചിക കണക്കാക്കുന്നത്.

നൈജീരിയയാണ് ലോകത്ത് ശരാശരി ആയുസ്സ് ഏറ്റവും കുറവുള്ള രാജ്യം . 54.36 വയസ്സാണ് ഇവിടുത്തെ ശരാശരി ആയുസ്സ്.ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യരുടെ പരമാവധി പ്രായം 125 വയസ്സ് മുതല്‍ 130 വയസ്സ് വരെ ഉയര്‍ന്നേക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. യുഎസിലെ വാഷിങ്ടന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ മൈക്കൾ പീര്‍സ്, ആഡ്രിയന്‍ എന്നിവരാണ് പഠനം നടത്തിയത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 100 വയസ്സിനും മുകളില്‍ ജീവിക്കുന്ന മനുഷ്യരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അധികം പേരും 100 – 110 വയസ്സിനുള്ളില്‍ മരിക്കാറുണ്ടെന്നും പഠനത്തിലുണ്ട്. 2100 ആകുമ്പോഴേക്കും ഒരു വ്യക്തിയെങ്കിലും 130 വയസ്സ് പിന്നിടും. നിലവില്‍ ആരോഗ്യ ഭക്ഷണമേഖലകളിലുണ്ടായ ശാസ്ത്രീയമായ വികാസവും മെച്ചപ്പെട്ട രീതികളുമാണ് ഈ ദീര്‍ഘായുസ്സിന് കാരണമാകുന്നതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

2021ല്‍ ജീറോ എന്ന സിംഗപ്പൂര്‍ ബയോടെക് കമ്പനി നൂറ്റിയന്‍പതിലധികം ആളുകളില്‍ നിന്നുള്ള സ്മാര്‍ട്ട് വാച്ച് വിവരങ്ങൾ എ ഐ യുടെ സഹായത്തോടെ വിലയിരുത്തി വരും കാലത്തെ ആളുകള്‍ 150 വയസ്സ് വരെ ജീവിച്ചേക്കുമെന്ന് പ്രവചിച്ചത് വാര്‍ത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *