dementia
Health

30 കളില്‍ മറവിരോഗം ഉണ്ടാകാം: തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍

60 കഴിഞ്ഞാല്‍ മറവിരോഗത്തെ ഭയക്കുന്നവരാണ് ഇന്ന് അധികവും. പ്രായം കൂടുന്നതനുസരിച്ച് മറവിരോഗം പിടിപെടാനുള്ള സാധ്യതയും വര്‍ധിക്കുന്നു. എന്നാല്‍ 60 കളില്‍ മാത്രമല്ല 30 കള്‍ മുതല്‍ മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ ചിലര്‍ക്ക് തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യങ് ഓണ്‍സൈറ്റ് അല്‍ഹൈമേഴ്‌സ് എന്ന ഈ രോഗം ബാധിച്ച 30 നും 64 നും ഇടയില്‍ പ്രായമുള്ള 39 ലക്ഷം പേര്‍ ലോകത്ത് ആകെ ഉള്ളതായി കണക്കാക്കുന്നു. 30 കളില്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത് അപൂര്‍വമാണെങ്കിലും 50-64 കാലഘട്ടത്തിലാണ് ഇത്തരം മറവിരോഗത്തിന്റെ ലക്ഷണം പ്രധാനമായും ശ്രദ്ധിക്കപ്പെടുക. സാധാരണ അല്‍ഷിമേഴ്‌സില്‍ കാണുന്ന ആദ്യലക്ഷണമായ ഓര്‍മക്കുറവില്‍ നിന്ന് വ്യത്യസ്തമായ ലക്ഷണങ്ങളാണ് യങ് ഓണ്‍സൈറ്റ് അല്‍ഷിമേഴ്‌സില്‍ ഉണ്ടാകുന്നത്. ശ്രദ്ധക്കുറവ്, കൈകള്‍ കൊണ്ടുള്ള ആംഗ്യങ്ങള്‍ അനുകരിക്കാനുള്ള ശേഷിക്കുറവ്, ഇടത്തെ പറ്റിയുള്ള ധാരണക്കുറവ്, അമിതമായ ഉത്കണ്ഠ, വിഷാദം, പെരുമാറ്റത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയാണ് ആ ലക്ഷണങ്ങള്‍. യങ് ഓണ്‍സൈറ്റ് അല്‍ഷിമേഴ്‌സ് തലച്ചോറില്‍ വളരെ വേഗത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും വൈകി മറവി രോഗം ബാധിക്കുന്നവരേക്കാള്‍ ഇവര്‍ക്ക് രണ്ട് വര്‍ഷം ആയൂര്‍ദെര്‍ഘ്യം കുറവാണ് എന്നും പഠനങ്ങള്‍ പറയുന്നു. വൈകി വരുന്ന അല്‍ഷിമേഴ്‌സ് ബാധിക്കുന്നത് പഠനവും ഓര്‍മക്കുറവുമായി ബന്ധപ്പെട്ട ഹിപ്പോക്യാംപസാണ്. എന്നാല്‍ ചെറുപ്പക്കാര്‍ക്ക് ഉണ്ടാകുന്ന അല്‍ഷിമേഴ്‌സ് ബാധിക്കുന്നത് ഇന്ദ്രിയാനുഭൂതിയേയും ചലനത്തേയും സംബന്ധിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെയാണ്. പച്ചക്കറികള്‍, ഉണക്കപ്പഴങ്ങള്‍, ചോക്കേയിറ്റ് എന്നിവ യങ് ഓണ്‍സൈറ്റ് അല്‍ഷിമേഴ്‌സിന്റെ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്.