Lifestyle

താരനകറ്റാന്‍ ഹോട്ട് ഓയില്‍ മസാജ്, തയാറാക്കേണ്ടത് എങ്ങനെ?

താരനെ നിസാരമായി കാണേണ്ട. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. താരന്‍, മുടികൊഴിയാനും തലമുടിയുടെ വളര്‍ച്ച കുറയാനും കാരണമാകുന്നു. അതിനാല്‍ താരനകറ്റാന്‍ അല്പം കരുതല്‍ വേണം. ഇതിനായി ഹോട്ട് ഓയില്‍ മസാജ് പരീക്ഷിക്കാം.

ഹോട്ട് ഓയില്‍ മസാജ്

ഓയില്‍ മസാജ് ചെയ്യും മുമ്പ് മുടി നന്നായി ചീകുക. ഡാന്‍ഡ്രഫ് ബ്രഷ് ഉപയോഗിച്ച് ചീകിയാല്‍ കൂടുതല്‍ നല്ലത്. തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന താരന്‍ ഇളകാന്‍ വേണ്ടിയാണിത്.

ഒലിവെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് ചെറുതായി ചൂടാക്കുക. ശേഷം ഈ മിശ്രിതത്തില്‍ ചെറിയ കഷണം കര്‍പ്പൂരം ചേര്‍ക്കാം.

ഈ എണ്ണ ഇളം ചൂടോടെ തലയില്‍ തേച്ച് മസാജ് ചെയ്യുക. ഇനി സ്റ്റീമര്‍ ഉണ്ടെങ്കില്‍ അതുവച്ച് ചെറുതായി ആവി പിടിക്കാം. അതിനുശേഷം വീണ്ടും മസാജ് ചെയ്യണം. അര മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ പ്രകൃ തിദത്ത ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

ഹോട്ട് ഓയില്‍ മസാജും ഹെന്നയും രണ്ടാഴ്ച കൂടുമ്പോള്‍ മാറിമാറി ചെയ്യുന്നത് താരനും മുടികൊഴിച്ചിലും ഒരു പരിധിവരെ നിയന്ത്രിക്കും.