സൗദിഅറേബ്യയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല റയലിനൊപ്പം സ്പാനിഷ് ലീഗില്‍ തനിക്ക് ഇനിയും കൂടുതല്‍ വര്‍ഷങ്ങള്‍ കളിക്കണമെന്ന് ബ്രസീലിന്റെ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ ‘ഇനിയും ഒരു പാട് വര്‍ഷങ്ങള്‍’ റയല്‍ മാഡ്രിഡില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞു.
‘ഇവിടെ ചരിത്രം സൃഷ്ടിക്കാന്‍ കഴിയുന്നത് എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രധാനമാണ്. ഇനിയും വര്‍ഷങ്ങളോളം ടീമില്‍ തുടരാന്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.” അദ്ദേഹം ക്ലബ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ഉള്‍പ്പെടെയുള്ള താരങ്ങളെ ആകര്‍ഷിച്ച സൗദി അറേബ്യയിലെ ഒരു ക്ലബ്ബില്‍ ചേരാന്‍ 24 കാരനായ വിനീഷ്യസിന് വന്‍ ഓഫറാണ് വന്നത്. എന്നാല്‍ ക്ലബ്ബ് വിടാനില്ലെന്ന നിലപാടിലാണ് വിനീഷ്യസ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സെമ, റൗള്‍, ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ, ബ്രസീലിയന്‍ സ്വദേശി റൊണാള്‍ഡോ എന്നിവരുള്‍പ്പെടെയുള്ള ഇതിഹാസങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്ന് കഴിഞ്ഞയാഴ്ച സാല്‍സ്ബര്‍ഗിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ വിനീഷ്യസ് തന്റെ നൂറാം റയല്‍ മാഡ്രിഡ് ഗോള്‍ നേടിയിരുന്നു. ”ഞാന്‍ ഒരു ആണ്‍കുട്ടിയായി, 18 വയസ്സുള്ളപ്പോള്‍, ഒരുപാട് സ്വപ്നങ്ങളുമായാണ് ഇവിടെ വന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും ഗോളുകള്‍ നേടുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.” അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
”ക്ലബ് ചരിത്രത്തില്‍ പ്രവേശിക്കുന്നത് വളരെ കഠിനമാണ്, കാരണം നിരവധി ഗോളുകള്‍ നേടുകയും വളരെയധികം വിജയിക്കുകയും ചെയ്ത നിരവധി കളിക്കാരും ഇതിഹാസങ്ങളും ഇവിടെയുണ്ട്. അവരോടൊപ്പം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്, ഞാന്‍ അത് സ്വപ്നം കാണുകയാണ്” താരം പറഞ്ഞു. ചുവപ്പ് കാര്‍ഡിന് രണ്ട് മത്സരങ്ങ ളുടെ സസ്പെന്‍ഷന്‍ അനുഭവിച്ചതിന് ശേഷം ശനിയാഴ്ച ലാ ലിഗയില്‍ എസ്പാന്‍യോളി ലേക്കുള്ള റയല്‍ മാഡ്രിഡിന്റെ യാത്രയ്ക്കായി ഒരുങ്ങുകയാണ് ബ്രസീല്‍ ഫോര്‍വേഡ്.