Crime

പ്രസവിക്കാന്‍ വേണ്ടി അമേരിക്കയിലേക്ക് ആളെക്കടത്തും ; ബര്‍ത്ത്ടൂറിസത്തിന് സഹായിച്ചയാള്‍ക്ക് 41 മാസത്തെ തടവ്

അമേരിക്കയില്‍ ‘ബര്‍ത്ത് ടൂറിസ’ത്തിന് സഹായിച്ചതിന് കാലിഫോര്‍ണിയക്കാരിക്ക് അമേരിക്കയില്‍ 41 മാസത്തെ തടവുശിക്ഷ. യുഎസ്എ ഹാപ്പി ബേബി എന്ന കമ്പനിയിലൂടെ ഗൂഢാലോചന നടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും ഫീബ് ഡോങ് എന്ന സ്ത്രീക്കാണ് ശിക്ഷ കിട്ടിയത്. ഇവരുടെ ഭര്‍ത്താവ് മൈക്കല്‍ ലിയു സെപ്തംബറില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

ഗര്‍ഭിണികളായ ചൈനീസ് സ്ത്രീകളെ പ്രസവിക്കുന്നതിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യാനും അതുവഴി അവരുടെ കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ഉറപ്പാക്കാനും സഹായിക്കുന്ന പരിപാടിയാണ് ‘ബര്‍ത്ത് ടൂറിസം’ എന്ന പേരില്‍ അമേരിക്കയില്‍ വിവക്ഷിക്കുന്നത്. ജന്മാവകാശ പൗരത്വത്തെ ദേശീയ ശ്രദ്ധയില്‍പ്പെടുത്തുകയും കുടിയേറ്റ കാര്യത്തില്‍ കര്‍ശന നിലപാട് എടുക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ സമീപകാല എക്സിക്യൂട്ടീവ് ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

ഡോങ്ങിന്റെയും ലിയുവിന്റെയും കമ്പനി 2012-നും 2015-നും ഇടയില്‍ 100-ലധികം ഗര്‍ഭിണികളായ ചൈനീസ് സ്ത്രീകളെ സഹായിച്ചു എന്നാണ് കുറ്റം. ഗര്‍ഭധാരണം മറയ്ക്കാന്‍ അയഞ്ഞ വസ്ത്രം ധരിക്കാന്‍ ക്ലയന്റുകളെ ഉപദേശിക്കുന്നതും യുഎസ് ഇമിഗ്രേഷന്‍ അധികാരികളെ എങ്ങനെ കബളിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള കോച്ചിംഗ് ക്ലാസ്സുകള്‍ വരെ സേവനങ്ങളില്‍ ഉണ്ടായിരുന്നു.

ഇതിനെല്ലാമായി 40,000 ഡോളര്‍ വരെയാണ് ഈടാക്കിയത്. കുടുംബ പരിഗണനകള്‍ കണക്കിലെടുത്ത് ജയില്‍വാസം വൈകിപ്പിക്കണമെന്ന് അവരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും, യുഡി ജില്ലാ ജഡ്ജി ആര്‍ ഗാരി ക്ലോസ്നര്‍ ഡോങ്ങിനെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഉത്തരവിട്ടു. ഡിസംബറില്‍ ലിയുവിന് 41 മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.