Oddly News

പബ് മാനേജര്‍ ദത്തെടുത്ത നായ്ക്കുട്ടി; ബാറിലെത്തുന്ന പ്രശ്നക്കാരെ കൃത്യമായി തിരിച്ചറിഞ്ഞ് കുരയ്ക്കും !

ഉടമ കാര്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് ദയയുള്ള ഒരു പബ് മാനേജര്‍ ദത്തെടുത്ത നായ പബ്ബിലേക്ക് വരുന്ന നല്ലവരെയും ചീത്തയായ ആള്‍ക്കാരെയും കൃത്യമായി തിരിച്ചറിയുന്നു.

ദാരുണമായ കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് വയസ്സുള്ള ഷിഹ് സൂ എന്ന റെക്സ് എന്ന നായയാണ് തിരക്കേറിയ ബാറിലേക്ക് ഓടിക്കയറിയത്. ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണിലുള്ള ദി ലീപ്പിംഗ് വുള്‍ഫിലെ ഒരു ഫുട്ബോള്‍ മത്സരത്തിനിടെ ഒരു നായ പബ്ബിലേക്ക് ഓടിക്കയറിയപ്പോള്‍ ആള്‍ക്കാര്‍ ഞെട്ടിപ്പോയി.

മാനേജര്‍ ഡാന്‍ മോറിസ് ഓടിപ്പോയ നായയെ പിടികൂടി മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി . അവന് പരിക്കുകള്‍ എന്തെങ്കിലുമുണ്ടോ എന്നറിയാനും ആരാണ് അവന്റെ യഥാര്‍ത്ഥ ഉമ എന്നറിയാനും. പക്ഷേ, റെക്‌സിന്റെ ഉടമ മരിച്ചു എന്നറിഞ്ഞപ്പോള്‍ ഡാന്‍ ഞെട്ടിപ്പോയി. അങ്ങനെയാണ് നായ പബ്ബിലെ സ്ഥിരം സാന്നിദ്ധ്യവും നാട്ടുകാര്‍ക്കിടയില്‍ താരവുമായി മാറിയത്.

കഴിഞ്ഞ വര്‍ഷത്തെ ലിവര്‍പൂളും വോള്‍വ്‌സും തമ്മിലുള്ള മത്സരദിനമായിരുന്നു ബാറിനകത്തും പുറത്തും ആള്‍ക്കാര്‍ തിങ്ങിനിറഞ്ഞിരുന്നു. അതിനിടയിലാണ് എവിടെ നിന്നോ ഒരു നായ ഓടിവന്നത്. അവന്‍ പബ്ബിലൂടെ കിടന്നോടി. ഇപ്പോള്‍ പബ്ബിലെ സ്ഥിരം അംഗമായ അവന്‍ പബ്ബിലെ ആള്‍ക്കാരുടെ പ്രിയപ്പെട്ടവനാണ്.

എല്ലാ ഉപഭോക്താക്കളും അവനെ സ്‌നേഹിക്കുന്നു. ചിലര്‍ അവന് സമ്മാനം പോലും കൊണ്ടുവരുന്നു. ”ഞങ്ങള്‍ അവനെ ആദ്യമായി എടുത്തപ്പോള്‍, ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു. നിങ്ങള്‍ ഒരു ബിസിനസ്സ് നടത്താന്‍ ശ്രമിക്കുമ്പോള്‍ ഒരു പുതിയ നായ ആ സ്ഥലത്തിന് ചുറ്റും ഓടുമ്പോള്‍ അത് കഠിനമായിരിക്കും. എന്നാല്‍ ഇപ്പോള്‍ അവന്‍ തന്റെ വീട് കണ്ടെത്തിയതുപോലെയായി” പബ്ബുടമ പറയുന്നു.

”പ്രശ്‌നമുണ്ടാക്കുന്നവരെ മണക്കാനുള്ള തന്റെ അസാമാന്യമായ കഴിവുകൊണ്ട് അവന്‍ പ്രവര്‍ത്തിക്കുന്നു. പബ്ബില്‍ പ്രശ്‌നമുണ്ടാക്കുന്ന സന്ദര്‍ശകരോട് അവന്‍ കുരയ്ക്കുന്നു. അവന്‍ ആളുകള്‍ വരുന്നത് കാത്തിരിക്കുന്നു. അവരെ പരിശോധിക്കുന്നു. ഏത് അതിഥികളാണ് നല്ലവരല്ലെന്ന് അവന് എങ്ങനെ അറിയാമെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ അവന്‍ അത് സാധാരണയായി ചെയ്യുന്നു.” ഡാന്‍ പറഞ്ഞു.