Healthy Food

ഇനി പാവയ്ക്ക കയ്പ്പില്ലാതെ കഴിക്കാം, ഇങ്ങനെ ചെയ്തു നോക്കൂ !

ആളുകള്‍ക്ക് കഴിക്കാൻ കുറച്ച് ഇഷ്ടക്കുറവുള്ളതും എന്നാല്‍ ശരീരത്തിന് വളരെ ഗുണമുള്ളതുമായ ഒരു പച്ചക്കറിയാണ് പാവയ്ക്ക. പാവയ്ക്കയിലെ കയ്പ്പാണ് പലര്‍ക്കും ഇഷ്ടമാകാത്തത്. പാവയ്ക്കയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, വിറ്റാമിന്‍ സി, മാഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ , കാത്സ്യം എന്നിവയും അടങ്ങിയിരിക്കുന്നു.

പാവയ്ക്ക തോരനായും തീയലുണ്ടാക്കിയും വറുത്തുമൊക്കെ കഴിക്കാറുണ്ട്. എന്നാല്‍ കയ്പാണ് പ്രശ്‌നം. ഇനി കയ്പില്ലാതെ പാവയ്ക്ക പാകം ചെയ്യാനായി ഒരു സൂത്ര വിദ്യയുണ്ട്.

ആദ്യം പാവയ്ക്ക ചെറുതായി അരിഞ്ഞെടുത്ത് കുറച്ച് ഉപ്പ് ചേര്‍ക്കണം. ശേഷം നന്നായി തിരുമ്മിയെടുക്കണം. ഒട്ടും വെള്ളമൊഴിക്കരുത്. ഉപ്പുമായി തിരുമ്മുമ്പോള്‍ ജലാംശം വരും. പാത്രത്തില്‍ നിന്നും വെള്ളം ഊര്‍ന്ന് വരുന്നത് പോലെ വയ്ക്കാം.5 മിനിറ്റ് വയ്ക്കുമ്പോള്‍ തന്നെ പച്ചനിറത്തില്‍ പാവയ്ക്കയില്‍ നിന്നും നീര് വരും. ഇങ്ങനെ രണ്ട് മൂന്ന് തവണ ചെയ്യാം. ശേഷം പാവയ്ക്ക് തോരനോ മെഴുക്ക്‌പെരട്ടയോ വയ്ക്കാം. ഒട്ടും തന്നെ കയ്പുണ്ടാകില്ല.