‘ദൈവത്തിന്റെ കരങ്ങള്‍’ എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കി പതിമൂന്നാം നിലയില്‍നിന്നു വീണ കുഞ്ഞിനെ അത്ഭുതകരമായി പിടിച്ചെടുത്ത് യുവാവ്. ഫ്ലാറ്റിന്റെ പതിമൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരി കുട്ടിയാണ് അബദ്ധത്തില്‍ താഴേക്കു വീണത്. സമൂഹമാധ്യമത്തില്‍ വൈറലായി സംഭവത്തിന്റെ വിഡിയോ . മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. ‘ദൈവത്തിന്റെ കരങ്ങള്‍’ എന്നാണ് വിഡിയോയ്ക്ക് താഴെ ഏറെയും വരുന്ന കമന്‍റുകള്‍.
ദേവിച്ചപട എന്ന സ്ഥലത്തുള്ള ഫ്ലാറ്റിലാണ് രണ്ടു വയസ്സുകാരിയും കുടുംബവും താമസിക്കുന്നത്. പതിമൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. പെട്ടെന്ന് താഴേയക്ക് തെന്നിവീഴുകയായിരുന്നു. ബാല്‍ക്കണിയിലെ കമ്പിയില്‍ കുട്ടി കുറച്ചുനേരം തൂങ്ങിക്കിടന്നവെന്നും പിന്നീടാണ് താഴേക്ക് വീണതെന്നും ദൃക്സാക്ഷി പറയുന്നു. കുട്ടി വീണ സമയം സമയം കെട്ടിടത്തിനു സമീപത്തുകൂടി നടന്നുപോകുകയായിരുന്നു ഭവേഷ് മാത്രേ എന്ന യുവാവ്. മുകളില്‍ നിന്ന് കുട്ടി വീഴുന്നത് കണ്ട് ഓടിച്ചെന്നുവെങ്കിലും കുഞ്ഞിനെ കൈകളില്‍ പിടിച്ചെടുക്കാന്‍ ഭവേഷിന് കഴിഞ്ഞില്ല. യുവാവിന്റെ കൈയില്‍ നിന്ന് കുഞ്ഞ് താഴെ വീണു. എന്നാല്‍ അത്രയും മുകളില്‍ നിന്ന് വീണതിന്റെ ആഘാതം കുറയ്ക്കാനായി.
കുഞ്ഞ് നിസ്സാര പരുക്കുകളോടെയാണെങ്കിലും രക്ഷപ്പെട്ടു. കുഞ്ഞ് വീഴുന്നത് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാന്‍ പോലും സമയമുണ്ടായില്ല എന്നാണ് ഭവേഷ് പിന്നീട് പ്രതികരിച്ചത്. എന്തായാലും ഇയാളുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.