മനുഷ്യ മനസാക്ഷിയെ വെല്ലുവിളിക്കുന്ന അതിദാരുണ വാർത്തകളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിലതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും മനുഷ്യന് ഇത്രയും ക്രൂരനാകാൻ കഴിയുമോ എന്നുപോലും നാം ചിന്തിച്ചുപോകും. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു വാർത്തയാണ് യുപിയിലെ ബുലന്ദ്ഷഹറിൽ നിന്നും പുറത്തുവന്നത്.
ഒരു ആടിനെ ഒരു യുവാവ് അതിഭീകരമായി ബലാത്സംഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
നിമിഷ നേരങ്ങൾക്കുള്ളിലാണ് സമൂഹ മാധ്യമങ്ങൾ മുഴുവൻ ഈ മനുഷ്യൻ തന്റെ ഫാമിൽ വളർത്തിയ ആടിനെ ലൈംഗികമായി പീഡിപ്പിക്കുന്ന അസ്വസ്ഥജനകമായ വീഡിയോ പ്രത്യക്ഷപ്പെട്ടത്. യുപിയിലെ ബുലന്ദ്ഷഹറിലെ സലേംപൂർ പോലീസ് സ്റ്റേഷനിലെ ബദ്‌നോര ഗ്രാമത്തിലാണ് വൈറലായ സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞത്.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രാദേശിക ശിവസേന പ്രവർത്തകർ എസ്എസ്പിയെ കാണുകയും വീഡിയോ തെളിവുകൾ നൽകുകയും ചെയ്തതിനെത്തുടർന്ന് മൃഗത്തെ ലൈംഗികമായി ചൂഷണം ചെയ്തതിന് ഇയാൾക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഗോകുൽധാം കോളനിയിൽ താമസിക്കുന്ന റിട്ടയേർഡ് എൻടിപിസി ജീവനക്കാരനായ ചന്ദ്രഭൻ സിംഗാണ് പ്രതി. ആടുകളെയും പന്നികളെയും വളർത്തുന്ന ഫാം നടത്തിപ്പുകാരനാണ് ഇയാൾ.
സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ആടിനെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോകുന്നതും തുടർന്ന് ഇയാൾ നഗ്നയായി പ്രത്യക്ഷപ്പെടുന്നതും കാണാം. പ്രതി മാസങ്ങളായി മൃഗങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതായും ദൃശ്യങ്ങൾ എസ്എസ്പിക്ക് നൽകിയതായും പരാതിക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്യണമെന്നും ഇയാൾക്കെതിരെ കർശന നടപടി വേണമെന്നും പരാതിക്കാരൻ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിഒ ശിക്കാർപൂർ ശിവ താക്കൂർ വ്യക്തമാക്കി. ഈ സംഭവത്തിൽ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.