Healthy Food

ദിവസവും ഒരു ഗ്ലാസ് പാൽ ശീലമാക്കുന്നത് കുടൽ ക്യാൻസറിനെ അകറ്റി നിർത്തുമെന്ന് പഠനം

പാല്‍ കാൽസ്യത്തിന്റെ സമ്പുഷ്ടമായ ഒരു ശ്രോതസാണ്. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും യുകെ യിലെ കാൻസർ റിസർച്ചും ചേർന്ന് നടത്തിയ ഒരു സമഗ്ര പഠനം സൂചിപ്പിക്കുന്നത് കാൽസ്യമടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ്.

കാൽസ്യം അസ്ഥികൾക്ക് ബലം നൽകുന്നതോടൊപ്പം കുടൽ കാൻസറിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഒരു വലിയ ഗ്ലാസ് പാലില്‍ അടങ്ങിയിരിക്കുന്നത് 300 മില്ലിഗ്രാം കാൽസ്യമാണ്. ഇത് ദിവസേന കഴിക്കുന്നത് ശരീരത്തിലെ കാൻസർ അപകടസാധ്യത 17% കുറയ്ക്കുമെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട് . ഈ ധാതു വൻകുടലിലെ ദോഷകരമായ വസ്തുക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇത് ക്യാൻസറിന്റെ സാധ്യത കുറയ്ക്കുന്നു.

പാൽ ഇതര കാൽസ്യം ഉൽപ്പന്നങ്ങൾ

കാൽസ്യം അടങ്ങിയ പാൽ ഇതര ഉത്പന്നങ്ങൾ ഉണ്ട്. ഇലക്കറികൾ, സസ്യാധിഷ്ഠിത പാൽ, പരിപ്പ്, വിത്തുകൾ, ചില പഴങ്ങൾ എന്നിവ കാൽസ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്.

കാൻസറിന്റെ കാരണങ്ങളിൽ ഒന്നാണ് ജീവിതശൈലി . ആരോഗ്യകരമായ ഭക്ഷണരീതിയുടെയും ജീവിതശൈലിയുടെയും പ്രാധാന്യം രോഗങ്ങളെ തുരത്തുന്നു . കാൽസ്യം കഴിക്കുന്നത് വർദ്ധിപ്പിക്കുന്നതിന് പുറമേ, മദ്യപാനം കുറയ്ക്കുക, സംസ്കരിച്ച മാംസം പരിമിതപ്പെടുത്തുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പുകവലി ഉപേക്ഷിക്കുക എന്നിവ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനുള്ള നിർണായക ഘട്ടങ്ങളാണ്.

കുടൽ ക്യാൻസർ നേരത്തെ തിരിച്ചറിയുന്നതിന്?

കുടൽ ക്യാൻസർ നേരത്തേ കണ്ടെത്തുന്നത് അതിന്റെ ചികിത്സയ്ക്ക് വളരെയേറെ ഗുണം ചെയ്യും. മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ, ഭാരം കുറയൽ, നിരന്തരമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറെ സമീപിക്കുക. ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, വേഗത്തിലുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും അടിയന്തിരമായി വൈദ്യോപദേശം തേടേണ്ടത് അത്യാവശ്യമാണ്.

കാൽസ്യം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക

ഭക്ഷണത്തിൽ കൂടുതൽ കാൽസ്യം ഉൾപ്പെടുത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങൾ പാലുൽപ്പന്നങ്ങളോ സസ്യാധിഷ്ഠിത ഉത്പന്നങ്ങളോ തിരഞ്ഞെടുക്കുന്നത് ഗുണകരമായ മാറ്റങ്ങൾ ശരീരത്തിലുണ്ടാക്കും. ധാന്യങ്ങൾ, ബ്രോക്കോളി, ടോഫു, മറ്റ് കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഉത്പന്നങ്ങൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *