ബംഗളുരു : ലോകത്തുടനീളം പ്രതിമാസം അതിവേഗം വളരുന്ന 10 വെബ്സൈറ്റുകളില്‍ പട്ടികയില്‍ ഇന്ത്യയുടെ ‘വണ്‍ ഇന്ത്യ’യും. ഇതിനൊപ്പം ഏറ്റവും മികച്ച 50 വെബ്സൈറ്റുകളില്‍ ഒന്നാകാനും അതിന് കഴിഞ്ഞു. അതിവേഗം ജനപ്രീതിയാര്‍ജ്ജിച്ചു മുന്നേറുന്ന വെബ്സൈറ്റ് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വെബ്സൈറ്റുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമുണ്ട്.
ബ്രിട്ടീഷ് ട്രേഡ് പബ്ലിക്കേഷന്‍, പ്രസ്സ് ഗസറ്റ്, ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ സിമിലര്‍വെബ് എന്നിവയല്‍ നിന്നുള്ള ഡാറ്റ പ്രകാരം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. കഴിഞ്ഞ വര്‍ഷം, ഇന്ത്യന്‍ ഡിജിറ്റല്‍ മീഡിയ സ്പെയ്സില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തിക്കൊണ്ട് വണ്‍ഇന്ത്യ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തി. പ്രാദേശിക ഭാഷയിലുള്ള ഉപയോക്താക്കളെ, 10 ഭാഷകളില്‍ ഉള്ളടക്കം ഡെലിവര്‍ ചെയ്യുന്നതിലും ബ്രേക്കിംഗ് ന്യൂസ്, വിനോദം, സ്പോര്‍ട്സ്, ഓട്ടോമോട്ടീവ്, ടെക്നോളജി, ജീവിതശൈലി, യാത്ര, വ്യക്തിഗത ധനകാര്യം, വിദ്യാഭ്യാസം, വൈറല്‍ ട്രെന്‍ഡുകള്‍ എന്നിവയുള്‍പ്പെടെ 10 വിഭാഗങ്ങളിലുള്ള ഉള്ളടക്കവും പ്ലാറ്റ്ഫോമുകളിലാണ് വെബ്സൈറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
”ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കം നല്‍കുന്നതിനും ഡിജിറ്റല്‍ സ്പെയ്സിലെ തടസ്സങ്ങള്‍ ഭേദിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ നേട്ടം. ഈ വിജയം ആഘോഷിക്കുമ്പോള്‍, വിശ്വസനീയവും ആകര്‍ഷകവുമായ ഉള്ളടക്കം നല്‍കാനുള്ള ഞങ്ങളുടെ ദൗത്യത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.” വണ്‍ഇന്ത്യ സിഇഒ രാവണന് എന്‍ പറഞ്ഞു. ആളുകളെ അവരുടെ സ്വന്തം ഭാഷയില്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2006 ല്‍ സ്ഥാപിതമായ ഒരു സ്വതന്ത്ര ഓണ്‍ലൈന്‍ പ്രസാധകരാണ് വണ്‍ഇന്ത്യ.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി, ഗുജറാത്തി, പഞ്ചാബി, മറാഠി, ഒഡിയ എന്നിങ്ങനെ 10-ലധികം ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ രണ്ട് ദശാബ്ദത്തിലേറെയായി ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വാര്‍ത്തകള്‍ നല്കുന്നു. ഇന്ത്യയിലെ ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്ന ഉപയോക്താക്കളുടെ വലിയ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് വണ്‍ഇന്ത്യ ആരംഭിച്ചത്. കോംസ്കോര് അനുസരിച്ച് ഓരോ 5 ഡിജിറ്റല്‍ ഉപയോക്താക്കളില്‍ ഒരാള്‍ വണ്‍ഇന്ത്യ പ്ലാറ്റ്ഫോമില്‍ ഉള്ളടക്കം ഉപയോഗിക്കുന്നു. ഞങ്ങളുടെ ആദ്യകാല തുടക്കം, ആക്ടിവിസം, ഉത്സാഹം, ദീര്‍ഘവീക്ഷണം എന്നിവ ഒരു മുന്‍തൂക്കം നല്‍കുകയും പ്രാദേശിക സ്പേസിലെ മത്സരത്തില്‍ വണ്‍ഇന്ത്യയെ മുന്നില്‍ നിര്‍ത്തുകയും ചെയ്യുന്നു.