Featured Travel

ജിം, വെല്‍നസ് സ്പാ, ബെഡ് കാബിനുകള്‍; ഓസീസ് സുന്ദരിയുടെ ഹൃദയം കീഴടക്കിയ ഇന്ത്യൻ ട്രെയിൻ

ന്യൂഡല്‍ഹി; ട്രെയിന്‍ യാത്രയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ വരുന്ന ആശങ്ക ദീര്‍ഘദൂര യാത്രയില്‍ നേരിടേണ്ടി വരുന്ന വൃത്തിഹീനമായ സാഹചര്യങ്ങളുമായിരിക്കും. രാജ്യത്തെ നിരവധി ട്രെയിനുകളിലെ സമാനമായസാഹചര്യം മുമ്പ് ചര്‍ച്ചായായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.

ഇന്ത്യയിലെ ആഡംബര ട്രെയിനായ ‘ ഗോല്‍ഡന്‍ ചാരിയറ്റി’ ല്‍ യാത്ര ചെയ്ത ഓസ്ട്രേലിയന്‍ ഷെഫും സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ക്രിയേറ്ററുമായ സാറാ ടോഡിന്റേതാണ് വൈറല്‍ വീഡിയോ. സാറാ തന്റെ വീഡിയോയില്‍ പറയുന്നത് ദക്ഷിണേന്ത്യയിലൂടെയുള്ള ട്രെയിന്‍ യാത്രയെക്കുറിച്ചാണ്. ഈ വീഡിയോയില്‍ ട്രെയിനുള്ളിലെ സൗകര്യങ്ങള്‍ വിശദീകരിക്കുന്നു.

ഈ വീഡിയോ മൂന്ന് മില്യണിലധികം ആളുകളാണ് കണ്ട് കഴിഞ്ഞത്. കേരളത്തിലെ ഭക്ഷണങ്ങളെക്കുറിച്ചെല്ലാം തന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ പങ്കുവച്ചിട്ടുള്ള വ്യക്തിയാണ് സാറ. മനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഭക്ഷണശാലകള്‍, ബാര്‍, ബിസിനസ് മീറ്റിങ് സെന്റര്‍ , ജിം, വെല്‍നസ് സ്പാ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ആഡംബര ട്രെയിന്‍. 26 ട്വിന്‍ ബെഡ് കാബിനുകള്‍, 17 ഡബിള്‍ ബെഡ് കാബിനുകളും ഭിന്നശേഷിയുള്ള യാത്രക്കാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ കാബിനും ട്രെയിനിലുണ്ട്. വൈഫൈ, സ്മാര്‍ട്ട് ടിവി, സ്പാ , ജീം, 2 റസ്റ്ററന്റുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

സ്റ്റേഷനുകളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള എസി ബസ് യാത്ര, പ്രവേശന ടിക്കറ്റ് , യാത്രയിലെ ഭക്ഷണം ഉള്‍പ്പടെയാണ് യാത്ര നിരക്ക് കണക്കാക്കുന്നത്. ഇന്റര്‍നാഷണല്‍ യാത്രക്കാര്‍ക്ക് ഒരു രാത്രിക്ക് 61,000 രൂപ മുതലാണ് ഗോള്‍ഡന്‍ ചാരിയറ്റിന്റെ നിരക്ക്. 5 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്, യാത്രാനിരക്ക് ഈ തുകയുടെ പകുതിയാണ്. ദക്ഷിണേന്ത്യയിലെ ചരിത്രപരമായ ക്ഷേത്രങ്ങള്‍, സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവ കാണാനും അനുഭവിക്കാനുമാണ് ചാരിയറ്റിലെ യാത്രകള്‍ സംഘടിപ്പിക്കുന്നത്.

നേരത്തെ നേരത്തെ കര്‍ണാടക ടൂറിസം വികസന കോര്‍പറേഷന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ട്രെയിന്‍ 2020 ലാണ് ഐആര്‍സിടിസിക്ക് കൈമാറിയത്. കേരളത്തിലും കഴിഞ്ഞ മാസം ട്രെയിനെത്തിയിരുന്നു. ഇത് ഗോള്‍ഡന്‍ ചാരിയറ്റിന്റെ പ്രൈഡ് ഓഫ് കര്‍ണാടക യാത്രയുടെ ഭാഗമായിട്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *