വ്യായാമം ചെയ്യാനായി സാധിക്കാത്ത ഒരുപാട് വ്യക്തികളുണ്ട്. പ്രായം കൂടിയവര്‍, ഒരു സൈഡ് തളര്‍ന്ന് കിടക്കുന്ന സ്ട്രോക്ക് പേഷ്യന്റ്സ് നടക്കാനായി സാധിക്കാത്തവര്‍ പോളിയോ ബാധിച്ചവര്‍ , ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ ഇവരെ സംബന്ധിച്ചിടത്തോളം വര്‍ക്കൗട്ടുകള്‍ ചെയ്യാനായി പ്രയാസമാണ്. കാരണം അവരുടെ ശരീരം അതിന് അനുവദിക്കാറില്ല. അവിടെയാണ് അഡ്വാന്‍സ്ഡ് ഫിസിയോതെറാപ്പി പ്രോട്ടോക്കോളുകളുടെ ആവശ്യം വരുന്നത്.
കൃത്യമായ ശാരീരിക പരിശോധനയിലൂടെ അവരുടെ പ്രായം അവരുടെ അവശതകള്‍ മനസ്സിലാക്കി അവരുടെ ദുര്‍ബലമായ മസിലുകള്‍ മനസ്സിലാക്കി ആ ഭാഗത്തേക്ക് കൂടുതല്‍ മൂവ്മെന്റ് എയ്റോബിക് ആക്റ്റിവിറ്റി തന്നെ റീപ്രൊഡ്യൂസ് ചെയ്യാനായി സാധിക്കുന്ന തരത്തിലുള്ള വ്യായാമ ക്രമങ്ങളാണ് ഫിസിയോ തെറാപ്പിക് പ്രോഗ്രാമിലൂടെ ചെയ്യുന്നത്.മയോ സ്റ്റിമുലേഷന്‍ എന്ന പ്രോഗ്രാമും ഫിസിയോ തെറാപ്പി പ്രോട്ടോക്കോളില്‍ ഉപയോഗിക്കുന്നുണ്ട്.
സാധാരണ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തില്‍ എന്തൊക്കെയാണോ സംഭവിക്കുന്നത് അതേ ഗുണങ്ങള്‍ തന്നെ മയോ സ്റ്റിമുലേഷനിലൂടെ അവര്‍ക്ക് ലഭ്യമാണ്. പക്ഷെ അതും ബ്ലഡ് റിപ്പോര്‍ട്ടുകളും ബോഡി കോമ്പോസിഷനുകളും അനുസരിച്ചാണ്. എല്ലാപ്രായക്കാര്‍ക്കും ഇത് ചെയ്യാം .7 വയസ്സുള്ള കുട്ടികള്‍ മുതല്‍ 81 വയസ്സുള്ള ലേഡീസ് വരെ ഈ പ്രോഗ്രാം ചെയ്യുന്നവരുണ്ട്. അവരുടെ പ്രായമോ അസുഖമോ ഒന്നും ഇതിനെ ബാധിക്കുന്നില്ല.
വ്യക്തിയുടെ ഫിസിക്കല്‍ ഫിറ്റ്നസും മെറ്റബോളിക് ഫിറ്റ്നസും കറക്റ്റ് ചെയ്തു കൊടുക്കാനായി സാധിക്കുന്നതാണ്. അതിനായി എസ്കസോ വ്യക്തിഗതമായ ഡയറ്റ് പ്ലാനുകളും റിയല്‍ടൈം പേഴ്സണല്‍ മോണിറ്ററിങ് , അഡ്വാന്‍സ്ഡ് ഫിസ്യോതെറാപ്പി പ്രോഗ്രാമും കൂട്ടിയിണക്കി ഒരു പ്രോഗ്രാം വികസിപ്പിച്ചെടുത്തു.
എല്ലാതരത്തിലുള്ള ഭക്ഷണവും കഴിച്ച്കൊണ്ട് ഫുഡ് സപ്ലിമെന്റുകളോ മറ്റ് മരുന്നുകളോ ഇല്ലാതെ ആരോഗ്യത്തെ ശരിയാക്കാന്‍ സാധിക്കും എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. എന്ത് ഭക്ഷണം കഴിച്ചാലും പ്രശ്നം എന്ന സാഹചര്യത്തിലാണ് നമ്മളിപ്പോളുള്ളത്.നമ്മുടെ വീട്ടിലെ നാടന്‍ ഭക്ഷണങ്ങള്‍ കഴിച്ച് അമിതവണ്ണം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ ശരിയാക്കണം. എസ്കാസോയുടെ ലക്ഷ്യം തന്നെ ആരോഗ്യപ്രശ്നങ്ങളെ ശരിയാക്കണം, കുടുംബവുമൊന്നിച്ച് ആരോഗ്യത്തിലേക്ക് എന്നതാണ്.