Oddly News

കുഞ്ഞനുജന്‍ സ്‌കൂളില്‍ നേരിട്ട മാനസിക പിരിമുറുക്കങ്ങള്‍ പങ്കുവച്ച് ചേച്ചി : സ്‌കൂളിനെതിരെ നിയമ നടപടി എടുക്കണമെന്ന് സൈബറിടം


നമ്മള്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ട് ചേര്‍ക്കുന്നത് അവരവിടെ അത്യധികം സുരക്ഷിതരും സന്തോഷവാന്മാരും ആണെന്നുള്ള ചിന്തയിലാണ്. എന്നാല്‍ അതിനു വിഭിന്നമായി നമ്മുടെ കുട്ടികള്‍ സ്‌കൂളില്‍ മാനസികമായി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ സ്‌കൂള്‍ അധികൃതര്‍ മാത്രമാണ്.

അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഒരു പെണ്‍കുട്ടി തന്റെ 14 വയസ്സുള്ള അനുജന് സ്‌കൂളില്‍നിന്ന് നേരിട്ട ദുരനുഭവമാണ് റെഡ്ഡിറ്റില്‍ പങ്കുവച്ചിരിക്കുന്നത്. മുമ്പ് അവന്‍ എന്നോട് സ്‌കൂളിലെ മോശം അനുഭവങ്ങളെ കുറിച്ച് പറയാറുണ്ടായിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഞാന്‍ അത് അത്ര കാര്യമായി എടുത്തില്ല. ക്ലാസിലെ കുട്ടികളല്ലേ, ചിലപ്പോള്‍ ഒന്നും രണ്ടും പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും വഴക്കുണ്ടാവുക പതിവാണ്. കളിയാക്കലുകളും പരിഹാസങ്ങളും ഒക്കെ മിക്ക ക്ലാസില്‍ ഉണ്ടാവുന്നതാണ്. അതുപോലെ തന്നെ ഇതും ഉള്ളു എന്ന് ഞാന്‍ ധരിച്ചു. എന്നാല്‍ കഴിഞ്ഞദിവസം അവന്‍ എഴുതിയ ഒരു കത്തില്‍ നിന്നാണ് കാര്യത്തിന് ഗൗരവം തനിക്ക് മനസ്സിലായത് എന്ന് പെണ്‍കുട്ടി കുറിച്ചു.

തന്റെ അനുജന്‍ ഒരു കത്ത് എഴുതി അതിലെ ഗ്രാമര്‍ തെറ്റുകള്‍ കണ്ടോ എന്ന് പറഞ്ഞു തന്റെ പിതാവ് അതെന്നെ ഏല്‍പ്പിച്ചു. ആദ്യം തമാശ പോലെ തന്നെ ഞാന്‍ വായിച്ചു തുടങ്ങി. പക്ഷേ കത്തില്‍ തന്റെ അനുജന്‍ നേരിട്ട് കൊടിയ പീഡനങ്ങള്‍ അവന്‍ എഴുതിച്ചേര്‍ത്തു. അത് വായിച്ച് ഒരു ചേച്ചി എന്ന നിലയില്‍ എന്റെ സമനില തെറ്റിപ്പോയി.

ഇത്രയും ഗൗരവമുള്ള കാര്യം അവന്‍ എന്നോട് പറഞ്ഞിട്ടും ഞാന്‍ അത് അത്ര കാര്യമായി എടുത്തില്ലല്ലോ എന്ന് ഓര്‍ത്ത് ഞാന്‍ പശ്ചാത്തപിച്ചു പോയി. സ്‌കൂളില്‍ അവന്റെ സഹപാഠികള്‍ അവനെ ശാരീരികമായി മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു. ഒരു സീനിയര്‍ അവനെ ഉപദ്രവിച്ചെന്നു അനുജനെഴുതി. ക്ലാസ്സില്‍ താന്‍ ഒറ്റയ്ക്കാണ് നടക്കാറുള്ളത് എന്ന് അവന്‍ വേദനയോടെ കുറിച്ചു.
എന്തായാലും ഇത് സമൂഹ മുഴുവന്‍ അറിയണം എന്നുള്ള ഉദ്ദേശത്തോടുകൂടി തന്നെ റെഡിറ്റില്‍ പങ്കുവെച്ചു. പോസ്റ്റ് വൈറലായതോടുകൂടി സ്‌കൂളിനെതിരെ പലരും രംഗത്തെത്തി. നിയമപരമായി ഇതിനെ കാണണമെന്നും വളരെ ഗൗരവമായി ഈ വിഷയത്തെ എടുക്കണമെന്നും കുട്ടിയുടെ മാതാപിതാക്കളോട് പലരും ഉപദേശിച്ചു.

ഇത് ഒരു സ്‌കൂളിലെ കഥയല്ല. ഒരായിരം സ്‌കൂളുകളില്‍ നടക്കുന്ന സംഭവമാണ് പലരും മറച്ചുവെക്കുന്നു, ചിലര്‍ പേടി കാരണം പുറത്തു പറയാതെ ഇരിക്കുന്നു. എന്തുതന്നെയായാലും നമ്മള്‍ എല്ലാവരും നമ്മുടെ മക്കളുടെ നല്ല കൂട്ടുകാരാണ് ആവേണ്ടത്. അവര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളെ കുറിച്ച് ചോദിച്ചറിയണം അവരെ ശകാരിക്കാതെ അവരോട് സ്‌നേഹത്തോടെ ഇടപഴകിയാല്‍ ഏതു കുഞ്ഞു നമ്മുടെ മുന്നില്‍ മനസ്സ് തുറക്കും.


Leave a Reply

Your email address will not be published. Required fields are marked *