Crime

അടിച്ച് പൂസായി കാമുകിയുടെ കാറില്‍ നിന്നും വീണ് ഭര്‍ത്താവ് മരിച്ചു; ഭാര്യ ആവശ്യപ്പെട്ടത് 82,000 യുഎസ് ഡോളർ നഷ്ടപരിഹാരം

മദ്യപിച്ച് ലക്കുകെട്ട് കാമുകിയുടെ കാറില്‍നിന്നും പുറത്തേക്ക് തെറിച്ചുവീണു മരണത്തിനിരയായ പുരുഷന്റെ കാര്യത്തില്‍ നഷ്ടപരിഹാരമായി ആറു ലക്ഷം യുവാന്‍ ചോദിച്ച ഭാര്യയുടെ ഹര്‍ജി കോടതി തള്ളി. ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയില്‍ നടന്ന സംഭവത്തില്‍ പക്ഷേ കാറില്‍ മതിയായ സുരക്ഷ പാലിക്കാതിരുന്ന കാമുകിക്ക് 60,000 യുവാന്‍ പിഴയിട്ടു.

വാങ് എന്ന് പേരുള്ള യുവാവാണ് വിവാഹേതര ബന്ധത്തിന്റെ ഭാഗമായി കാമുകി ലിയുവിന്റെ കാറില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ യാത്ര ചെയ്ത് അപകടത്തില്‍ പെട്ടത്. 2023 ജൂലൈയിലെ ഒരു രാത്രിയില്‍, ലിയു ഡ്രൈവ് ചെയ്യുന്നതിനിടെ മദ്യപിച്ച വാങ് ലിയുവിന്റെ ബിഎംഡബ്ല്യു കാറില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ലിയു ഉടന്‍ കാര്‍ നിര്‍ത്തി, വാങ്ങിന്റെ അവസ്ഥ പരിശോധിക്കുകയും പിന്നീട് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് 24 മണിക്കൂറിന് ശേഷം വാങിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

അപകടത്തിന് തൊട്ടുമുമ്പ് ഇരുവരും വേര്‍പിരിയുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
താന്‍ പിരിയാന്‍ ആഗ്രഹിക്കുന്നുവെന്ന് ലിയു ആദ്യം വാങിനോട് പറഞ്ഞു. എന്നാല്‍ വാങ്ങ് അത് സമ്മതിച്ചില്ല. പകരം പിരിയുകയാണെങ്കില്‍ താന്‍ വാങ്ങിയ ബ്രേസ്ലെറ്റും സിം കാര്‍ഡും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് വാങ് ലിയുവിന് സന്ദേശം അയച്ചു.

അതിന് ശേഷം അവന്‍ അവളുടെ സ്ഥലത്ത് പോയി അവളുടെ കാര്‍ അടിച്ചു തകര്‍ത്തു, എന്നിട്ട് ഒരുമിച്ച് അത്താഴം കഴിക്കാനും അവളോട് ആവശ്യപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ അവര്‍ റെസ്റ്റോറന്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ വാങിനൊപ്പം ലിയുവും നന്നായി മദ്യപിച്ചിരുന്നു. എന്നാല്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരുന്നതിനാല്‍ വാങ് കാറില്‍ നിന്ന് പുറത്തേക്ക് വീണു.

വാങ് വാഹനത്തില്‍ നിന്ന് വീഴാനുള്ള കാരണം വ്യക്തമാക്കിയില്ലെങ്കിലും അപകടത്തിന്റെ ഉത്തരവാദിത്തം ലിയുവിലെത്തി. കാറിന്റെ ഡോര്‍ ശരിയായി അടച്ചിട്ടില്ലാത്തതാണ് കാരണമെന്ന് ചില ഓണ്‍ലൈന്‍ നിരീക്ഷകര്‍ അനുമാനിച്ചു. ഇതോടെ വാങിന്റെ ഭാര്യയും കുട്ടികളും മാതാപിതാക്കളും ലിയുവിനോട് പലതവണ നഷ്ടപരിഹാരം ആവശ്യപ്പെട്ടു, കോടതിയില്‍ ഹാജരാക്കുകയും നഷ്ടപരിഹാരമായി 600,000 യുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കോടതി ഈ അഭ്യര്‍ത്ഥന കേട്ടില്ല. ലിയുവിന് ഈ കേസില്‍ ഗുരുതരമായ അശ്രദ്ധയോ ഉത്തരവാദിത്തമോ ഇല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.