Oddly News

രോഗി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍; ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍’ തിരിച്ചു കിട്ടി !

മരിച്ചെന്ന് ഉറപ്പുവരുത്തിശേഷം ആശുപത്രിയില്‍നിന്ന് ഡോക്ടര്‍മാര്‍ സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തയാള്‍ക്ക് ആംബുലന്‍സ്
റോഡില്‍ സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍വച്ചു’!. മഹാരാഷ്ട്രയിലെ കോലാപ്പൂരാണ് സംഭവം. പാണ്ഡുരംഗ് ഉല്‍പെ എന്ന 65 കാരനാണ് സ്പീഡ് ബ്രേക്കര്‍ ‘പുതുജീവന്‍’ കൊടുത്തത്.

‘മരിച്ച’ശേഷം ആശുപത്രിയില്‍നിന്നു അദ്ദേഹത്തിന്റെ ‘മൃതദേഹം’ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ മറികടന്ന സമയത്ത് അദ്ദേഹത്തിന്റെ കൈവിരലുകള്‍ അനങ്ങുന്നത് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ സമീപത്തുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിസംബര്‍ 16നാണ് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ കസബ-ബവാഡ സ്വദേശിയായ പാണ്ഡുരംഗ് ഉല്‍പെയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ അദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ രോഗി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

പാണ്ഡുരംഗിന്റെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടില്‍ ബന്ധുക്കളും അയല്‍ക്കാരും വീട്ടില്‍ എത്തിച്ചേര്‍ന്ന് അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ക്കായുള്ള തയാറെടുപ്പുകള്‍ നടത്തി.

ഈ സംഭവത്തിനുശേഷം അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി, അവിടെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.