Oddly News

ലോകചരിത്രത്തിലെ തന്നെ ദൈര്‍ഘ്യമേറിയ ട്രാഫിക് ജാം; ഗതാഗതം തടസ്സപ്പെട്ടത് നീണ്ട 12 ദിവസം

തിരക്കേറിയ നഗരജീവിതത്തിന്റെ ഇടയില്‍ ട്രാഫിക് ജാമില്‍ ഉള്‍പ്പെടുകയെന്നത് സര്‍വസാധാരണമാണ്. ട്രാഫിക് ജാമുകള്‍ ലോകത്ത് സാധാരണമാണ്. എന്നാല്‍ ഒരു ട്രാഫിക് ജാം ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്ക് പകരം 12 ദിവസം നീണ്ട് നിന്നാലുള്ള അവസ്ഥയെ പറ്റി നിങ്ങള്‍ ചിന്തിച്ചട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒരു ട്രാഫിക് ജാം സംഭവിച്ചട്ടുണ്ട്. 2010ലായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ ട്രാഫിക് ജാം സംഭവിച്ചത്. 12 ദിവസം നീണ്ട നിന്ന ഈ ട്രാഫിക് ജാം ഏതാണ്ട് 100 കിലോ മീറ്റര്‍ ദൂരം വരെയുണ്ടായിരുന്നു.

ഈ ട്രാഫിക് ജാമില്‍ പെട്ടുപോയവര്‍ അനങ്ങാനാവാതെ കിടന്നത് 12 ദിനമാണ്. വാഹനങ്ങള്‍ മുന്നോട്ട് നീക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ ആളുകള്‍ കുടുങ്ങിപോയി. ചൈനയിലെ തലസ്ഥാനമായ ബെയ്ജിങില്‍ ബെയ്ജിങ് – ടിബറ്റ് എക്സ്പ്രസ് വേയില്‍ ആയിരുന്നു ട്രാഫിക് ജാം ഉണ്ടായത്. ലോകത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രാഫിക് ജാമായിരുന്നു അത്.
ഈ ട്രാഫിക് ജാമില്‍ അകപ്പെട്ട ആളുകള്‍ അവരുടെ വാഹനത്തില്‍ തന്നെ കിടന്നുറങ്ങി, അവിടെ തന്നെ ഇരുന്ന് ഭക്ഷണം കഴിച്ചു.

ബെയ്ജിങ് -തിബറ്റ് എക്സ്പ്രസ് വേയ്ക്കായി മംഗോളിയയില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് കല്‍ക്കരിയും നിര്‍മാണ സാമഗ്രികളുമായി ട്രെക്കുകള്‍ എത്തിയതാണ് തടസ്സം സൃഷ്ടിച്ചത്. അവിടെ പണി നടക്കുന്നതിനാല്‍ ഗതാഗതം വണ്‍വേയിലേക്ക് തിരിച്ചുവിട്ടു. 12 ദിനം കൊണ്ടാണ് ഭരണകുടം ട്രാഫിക്ക് ജാം ക്ലിയര്‍ ചെയ്തത്. റോഡില്‍ അധിക നേരം ഗതാഗതം തടസ്സപ്പെട്ടതിനാല്‍ പല വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ട്രാഫിക് ജാമില്‍ അകപ്പെട്ട വാഹനങ്ങള്‍ക്ക് ഒരു ദിവസം വെറും ഒരു കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കാനായി സാധിച്ചത്. ഇവിടെ അകപ്പെട്ട ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കുമായി എക്സ്പ്രസ് വേയില്‍ താല്‍കാലിക വീടുകള്‍ നിര്‍മിച്ചു, ലഘുഭക്ഷണം, പാനീയം,നൂഡില്‍സ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ നാലിരട്ടി രൂപയ്ക്കാണ് വിറ്റത്. ട്രാഫിക് ജാമില്‍ കുടുങ്ങിയ ട്രെക്കുകളാണ് ആദ്യം വിട്ടയച്ചത്. രാവും പകലും നീണ്ടുനിന്ന പ്രയത്നത്തിന് ശേഷമാണ് ഈ ട്രാഫിക് ജാം അവസാനിച്ചത്.