പണ്ടൊക്കെ വയസ്സിന് മൂത്ത കുട്ടികൾ ക്ലാസിനുണ്ടെങ്കിൽ മൂത്താപ്പ എന്ന് പറഞ്ഞ് കളിയാക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് പല പ്രൊഫഷണൽ കോഴ്സുകളിലും ക്ലാസ്മേറ്റ്സ് ആയിട്ടുള്ളവർ പലപല പ്രായത്തിലുള്ള വരായിരിക്കും. അതിൽ എടുത്ത് പറയേണ്ട ഒരു കോഴ്സാണ് എൽഎൽബി.
മക്കളും കൊച്ചുമക്കളും ഒക്കെ ആയ ശേഷം എൽഎൽബി പഠിക്കാൻ പോകുന്ന ധാരാളം ആളുകൾ ഉണ്ട്. പറഞ്ഞുവരുന്നത് എന്തെന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ബർത്ത് ഡേ ആഘോഷത്തെ കുറിച്ചാണ്. അത് മറ്റൊന്നുമല്ല ഒരു എൽഎൽബി ക്ലാസ് മുറിയിലെ ദൃശ്യമാണ് വീഡിയോയിൽ. തങ്ങളുടെ ക്ലാസിലെ ഏറ്റവും മൂത്ത രണ്ട് വ്യക്തികളുടെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഒരുപറ്റം നിയമ വിദ്യാർത്ഥികൾ.
ഹാപ്പി ബര്ത്ഡേ ഹരിദാസ് അങ്കിൾ ആൻഡ് രാമനങ്കിൾ എന്നാണ് കേക്കിൽ എഴുതിയിരിക്കുന്നത്. ഹരിദാസനും രാമനും ആകട്ടെ ഈ മക്കളുടെ എല്ലാം അച്ഛന്റെ പ്രായം കാണും. ക്ലാസിലെ ബ്രേക്ക് ടൈമിൽ ഇരുവരും സൊറ പറഞ്ഞിരിക്കുന്ന വേളയിലായിരുന്നു സർപ്രൈസ് ആയ ബർത്ത് ഡേ ആഘോഷം. എന്തായാലും രണ്ടുപേരും ശരിക്കും ഞെട്ടിപ്പോകുന്നത് വീഡിയോയിൽ നമുക്ക് കാണാം.
എൽഎൽബി പഠിക്കാൻ പ്രായത്തിന് ലിമിറ്റില്ല എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വൈറൽ ആയതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റ്കളുമായി എത്തിയത്.. ഈ മക്കളുടെ ഒരു ഭാഗ്യം അച്ഛന്റെ പ്രായമുള്ള വ്യക്തികളെയാണ് സുഹൃത്തുക്കളായും സഹപാഠികൾ ആയും ലഭിച്ചിരിക്കുന്നത് എന്ന് ഭൂരിപക്ഷം ആളുകളും കമന്റ് ചെയ്തു.