Celebrity

കുട്ടി താരത്തിന്റെ വൈറൽ ഡാൻസ്: മാധുരി ദീക്ഷിത് ആണോ എന്ന് സോഷ്യൽ മീഡിയ

കുട്ടികൾ എന്ത് ചെയ്താലും അത് കാണാൻ ഒരു കൗതുകമാണ്. പ്രത്യേകിച്ച് അവർ നൃത്തം ചെയ്യുന്നത് കാണാൻ. കുട്ടികളുടെ ധാരാളം നൃത്ത വീഡിയോകൾ വീഡിയോ സോഷ്യൽ മീഡിയയിൽ ഇന്ന് പ്രചാരത്തിലുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പോപ്പുലറായ ഒരു വ്യക്തിയാണ് ബർക്ക അരോറ എന്ന കൊച്ചു മിടുക്കി. അസാധ്യമായ മെയ് വഴക്കം കൊണ്ടും ചടുലമായ ചുവടുകൾ കൊണ്ടും ബർക്ക ആരോറക്ക് ആളുകളുടെ മനസും സ്നേഹവും വേഗം കീഴ്പ്പെടുത്താൻ കഴിഞ്ഞു.

ഇപ്പോൾ ഇതാ ദീപിക പതുക്കോണും ഷാഹിദ് കപൂറും തകർത്തഭിനയിച്ച ചിത്രമായ പത്മാവതിലെ നെനോ വാലെ എന്ന ഗാനത്തിന് ചുവടുകൾ വെച്ചിരിക്കുകയാണ് അറോറ. മാസ്റ്റാർഡ് യെല്ലോ നിറത്തിലുള്ള ചോളി ധരിച്ച് ഈ പാട്ടിന് മനോഹരമായ ചുവടുകൾ വയ്ക്കുകയാണ് ഈ കൊച്ചു മിടുക്കി. നിരവധി വീഡിയോകൾ ഇതിനു മുൻപും ആരോറയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്തിട്ടുണ്ട്.



അവയെല്ലാം കണ്ടുകഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാം വളർന്നുവരുന്ന ഒരു കുട്ടി നർത്തകിയാണ് ഈ കൊച്ചു മിടുക്കി എന്ന കാര്യം. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. വളർന്നുവരുന്ന മൃണാളിനെ സാരാഭായി ആണോ ഇത് എന്ന് പലരും ചോദിച്ചു. ചിലരാകട്ടെ ജൂനിയർ ശോഭന എന്നും മാധുരി ദീക്ഷിത് എന്നും വിളിച്ച. എന്തായാലും ആരോറെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇമ്മിണി വലിയ താരമാണ്.

Leave a Reply

Your email address will not be published. Required fields are marked *