കല്യാണവുമായി ബന്ധപ്പെട്ട് ധാരാളം കുസൃതികളും തമാശകളും വരന്റേയോ വധുവിന്റേയോ കൂട്ടുകാര്‍ ഒപ്പിക്കാറുണ്ട്. അതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ശരിക്കും കൂട്ടുകാര്‍ കൊടുക്കുന്ന ഇത്തരം പണികള്‍ ചിലപ്പോള്‍ സൈബറിടത്ത് പല കുറി ട്രെന്‍ഡിങ് ആകാറും ഉണ്ട് . അത്തരത്തില്‍ ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്ന ഒരു ചിത്രമുണ്ട്.
‘‘ഇന്ന് വിവാഹിതനായ എനിക്കും എന്റെ സ്വന്തം ഭാര്യയ്ക്കും വിവാഹമംഗളാശംസകള്‍’’ എന്ന് എഴുതി കല്യാണ ചെക്കന്റേയും പെണ്ണിന്റേയും ഫോട്ടോ വച്ചാണ് ഫ്ലക്സ് തയ്യാറാക്കിയിരിക്കുന്നത്. അഭിജിത്ത്,അഞ്ജു എന്നാണ് ഇരുവരുടെയും പേര് ഫ്ലക്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ എട്ടിന്റെ പണി, ഇത് കുറച്ച് കൂടുതലാ, ഒരു ഷര്‍ട്ട് ഇടാമായിരുന്നു, എടാ കണ്ണാപ്പി ഇത് പൊളിച്ചു, എന്നിങ്ങനെ പോകുന്നു പോസ്റ്റിന് വരുന്ന കമന്‍റുകള്‍. കൈനകരി വഴി പോകുമ്പോള്‍ എസി റോഡിൽ കണ്ട ചിത്രം എന്ന പേരിലാണ് ഫ്ലക്സ് പ്രചരിക്കുന്നത്.