ശരീരം ഫിറ്റായിരിക്കാനായി ആഗ്രഹിക്കുന്ന വ്യക്തികളായിരിക്കും അധികവും. എന്നാല്‍ വ്യായാമം ചെയ്യാനായി ചിലപ്പോള്‍ സമയം ലഭിക്കില്ല. ഇനി ജിമ്മില്‍ പോകാമെന്ന് വെച്ചാലോ അപ്പോഴും പണം വില്ലനാകുന്നു. എന്നാല്‍ പടികള്‍ കയറുന്നതും നടക്കുന്നതും ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഫിറ്റ്നസിന് സഹായിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
പടികള്‍ കയറുന്നത് ആരോഗ്യകരമായ പ്രവര്‍ത്തനമാണ്. നിരവധി പേശികള്‍ക്ക് ഇത് ഗുണം ചെയ്യുന്നു, ഒപ്പം ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു.
വളരെ വേഗത്തില്‍ കാലറി കത്തിക്കാനായി പടികള്‍ കയറുന്നത് സഹായിക്കുന്നു. ആഴ്ചയില്‍ 30 മിനിറ്റ് പടികള്‍ കയറുന്നത് ഹൃദയരോഗ്യത്തോടൊപ്പം ദീര്‍ഘായുസ്സും നല്‍കുന്നു.
എന്നാല്‍ ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് പടികള്‍ കയറാനായി സാധിക്കില്ല. സന്ധി രോഗങ്ങളുള്ളവരും ഈ വ്യായാമത്തിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടണം.
നടത്തം വളരെ എളുപ്പമുള്ള വ്യായാമമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഹൃദയത്തിന് സമ്മര്‍ദമൊന്നുമില്ലാതെ നടത്തം രക്തപ്രവാഹം വര്‍ധിപ്പിക്കുന്നതിനും സന്ധികള്‍ക്ക് നല്ലതാണ്. കാലറി ബേണ്‍ ചെയ്യാനായി സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്നു.സമ്മര്‍ദ്ദം അകറ്റുന്നു.
എന്നാല്‍ പടികള്‍ കയറുന്നതാണോ അതോ നടത്തമാണോ നല്ലതെന്ന് ചോദിച്ചാല്‍ ഒരാളുടെ വ്യക്തിപരമായ താല്‍പര്യം ഫിറ്റ്നസ് എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ചെറിയ സമയത്തില്‍ കൂടുതല്‍ കാലറി ബേണ്‍ ചെയ്യാനായി പടികള്‍ കയറുന്നതിലൂടെ സഹായിക്കുന്നു. പടികള്‍ കയറുന്നത് ക്ഷീണമുണ്ടാക്കുന്നവര്‍ക്ക് നടത്തമാണ് നല്ലത്. രണ്ട് പ്രവൃത്തികള്‍ക്ക് അതിന്റേതായ ഗുണങ്ങളുണ്ട്. ഒരാള്‍ക്ക് ദിവസവും ചെയ്യാനായി പറ്റുന്ന വ്യായാമം തെരഞ്ഞെടുക്കുന്നതാവും നല്ലത്.