ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാതിരിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പല്ലിനിടയില്‍ ഭക്ഷണശകലങ്ങള്‍ പറ്റിയിരിക്കുന്നത് പല്ലുകളില്‍ പോടുണ്ടാക്കാനും മോണരോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കുകയും ഫ്ലോസിങ്ങ് ചെയ്യുകയും വേണം. നല്ല തൂവെള്ള നിറത്തിലുള്ള പല്ലുകള്‍ സ്വന്തമാക്കാന്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാം ഇക്കാര്യങ്ങള്‍…..
* പഴത്തിന്റെ തൊലി – നമ്മള്‍ ഒരു ഉപകാരവും ഇല്ല എന്ന് കരുതി ഉപേക്ഷിക്കുന്ന പഴത്തിന്റെ തൊലി നമ്മളുടെ പല്ലുകള്‍ വെളുപ്പിക്കും. ഇതിനായി പഴത്തിന്റെ തൊലിയുടെ ഒരു കഷ്ണം എടുക്കുക. ഇത് ഉപയോഗിച്ച് രണ്ട് മിനിറ്റ് പല്ലില്‍ തേയ്ക്കണം. പതുക്കെ മാത്രമേ തേയ്ക്കാന്‍ പാടുള്ളൂ. അതിന് ശേഷം സാധാ ബ്രഷ് ഉപയോഗിച്ച് പല്ലുകള്‍ കഴുകി വൃത്തിയാക്കുക. ഇത്തരത്തില്‍ ചെയ്യുന്നതും പല്ലുകള്‍ വെളുക്കുന്നതിന് സഹായിക്കും.
* പല്ല് തേക്കുക – എല്ലാവരും പല്ല് തേക്കാറുണ്ട്. എന്നാല്‍, പല്ല് തേക്കുന്നത് ശരിയായ വിധത്തിലാണോ. പലപ്പോഴും അല്ല. ഒന്നെങ്കില്‍ നമ്മള്‍ നല്ലപോലെ ഉരച്ച് പല്ല് തേയ്ക്കും ഇത് പല്ലിന്റെ ഇനാമല്‍ പോകുന്നതിനും ഇത് പല്ലിന്റെ നിറം മങ്ങുന്നതിലേയ്ക്കും നയിക്കുന്നുണ്ട്. പല്ലുകള്‍ എപ്പോഴും നല്ല സോഫ്റ്റ് നാരുകളുള്ള ബ്രഷ് ഉപയോഗിച്ച് തേയ്ക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ മുകളില്‍ നിന്നും താഴേയ്ക്കായി പല്ല് തേയ്ക്കണം. ഒരു ദിവസം രണ്ട് നേരം പല്ല് തേയ്ക്കണം. രാവിലെ പല്ല് തേയ്ക്കുന്നത് ഒരു ദിനചര്യയുടെ ഭാഗമാണെങ്കില്‍ രാത്രി പല്ല് തേയ്ക്കുന്നത് നമ്മള്‍ കഴിച്ച ആഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ പല്ലില്‍ നിന്നും നീക്കം ചെയ്യുന്നതിനും പല്ലിന് കേടുവരുന്നത് ഒഴിവാക്കുന്നതിനും വേണ്ടിയാണ്. രാത്രിയില്‍ വായയില്‍ ഉമിനീര്‍ കുറവായതിനാല്‍ വായ ക്ലീന്‍ അല്ലെങ്കില്‍ കേട് വരാനുള്ള സാധ്യതയും കൂടുതലാണ്. പല്ല് രണ്ട് മിനിറ്റില്‍ കൂടുതല്‍ തേയ്ക്കരുത്. അമിതമായി തേയ്ക്കുന്നതും പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ പേയ്സ്റ്റ് എടുത്ത് കൃത്യമായ രീതിയില്‍ പല്ല് തേച്ചാല്‍ തന്നെ നിങ്ങളുടെ പല്ലിന് നിറം ലഭിക്കുന്നതാണ്.
* പഴം ,പച്ചക്കറികള്‍ – നല്ല വെള്ളത്തിന്റെ അംശം ഉള്ള പഴം പച്ചക്കറികള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് പല്ലുകളിലെ കറ നീക്കം ചെയ്യാനും പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും വളരെയധികം സഹായിക്കും. അതുപോലെ, കറപിടിച്ച ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഇത് പല്ലിന്റെ നിറം കെടുത്തുന്നതിനും കാരണമാകുന്നു. അതുപോലെ ചായ, കാപ്പി എന്നിവ കുടിക്കുന്നവര്‍ അതിന് ശേഷം വായ നല്ല പോലെ കഴുകാന്‍ മറക്കരുത്. ഇത്തരത്തില്‍ വായ കഴുകാതിരുന്നാല്‍ ചായയിലെ അല്ലെങ്കില്‍ കാപ്പിയിലെ കറ പല്ലുകളില്‍ പിടിക്കുകയും ഇത് പല്ലിന്റെ നിറം കെടുത്തുന്നതിനും കാരണമാകുന്നുണ്ട്. അതുപോലെ പുകവലിയും പല്ലിന്റെ മഞ്ഞ നിറത്തിന് പിന്നിലെ കാരണമാണ്.
* ഓയില്‍ പുള്ളിംഗ് – പല്ലിലെ കറകളയാനും അതുപോലെ പ്ലാക്ക് നീക്കം ചെയ്യാനും മഞ്ഞപ്പല്ല് മാറ്റാനും വളരെയധികം സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഓയില്‍ പുള്ളിംഗ്. ഇത് ചെയ്യാനായി ഒന്ന് അല്ലെങ്കില്‍ രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ എടുക്കുക. ഇത് വായിലേയ്ക്ക് ഒഴിച്ച് 10 മുതല്‍ 30 മിനിറ്റ് വരെ വെക്കണം. വെറുതേ വെച്ചാല്‍ പോര. ഇത് പല്ലിന്റെ എല്ലാ ഭാഗത്തും എത്തിക്കണം. ആദ്യം കുറച്ച് സമയം ഒരു വശത്ത് വെക്കുക, പിന്നീട് മറുവശത്തായി ഓയില്‍ വായിലേയ്ക്ക് ഇറങ്ങാതെ പിടിച്ച് വെക്കണം. ഈ ഓയില്‍ വായിലേയ്ക്ക് ഇറങ്ങിപ്പോകാതെ ശ്രദ്ധിക്കണം. കാരണം, ഇത്തരത്തില്‍ ചെയ്യുമ്പോള്‍ വായയിലുള്ള അണുക്കളും വിഷവുമെല്ലാം ഈ ഓയിലില്‍ കലരുന്നു. അതിനാല്‍ വയറ്റിലേയ്ക്ക് പോകരുത്. അരണിക്കൂര്‍ കഴിയുമ്പോള്‍ ഈ ഓയില്‍ തുപ്പിക്കളഞ്ഞ് നിങ്ങള്‍ക്ക് പല്ല് തേയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ മാസത്തില്‍ രണ്ട് തവണ ചെയ്യുന്നത് പല്ലിന്റെ നിറം വീണ്ടെടുക്കാനും പല്ലിലെ കറയും പ്ലാക്കും നീക്കം ചെയ്യാനും സഹായിക്കുന്നതാണ്.