ന്യൂഡല്‍ഹി: വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവിനെ ഭര്‍ത്താവ് പിടികൂടി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയില്‍ നടന്ന സംഭവത്തില റിത്വിക് എന്ന 21 കാരനെയാണ് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ യുവാവിനൊപ്പം കാണരുതാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ, യുവതിയെയും യുവാവിനെയും വീട്ടില്‍ വച്ച് പിടികൂടിയ ഭര്‍ത്താവ് ഭാര്യയെയും റിതിക് വര്‍മയെയും കഠിനമായി മര്‍ദ്ദിക്കുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാകേഷ് പവേരിയ പറഞ്ഞു.
റിത്വികിനെ ക്രൂരമായി മര്‍ദിച്ചതായി ഇരയുടെ അമ്മാവന്‍ ബണ്ടിയും പറഞ്ഞു. ”അവര്‍ റിത്തിക്കിന്റെ നഖങ്ങള്‍ വലിച്ചെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ശരീരത്തിന്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നു.” ബണ്ടി പറഞ്ഞു. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് റിത്വിക്കിനെ മര്‍ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെമ്പോ ഡ്രൈവറായിരുന്ന റിത്വിക് മാതാപിതാക്കളുടെ ഏക മകനായിരുന്നു . മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ യുവാവിനെ ബന്ധുക്കള്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. രാത്രി ഒമ്പത് മണിയോടെ ചികിത്സയ്ക്കിടെ പരിക്കേറ്റയാള്‍ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.